
പലസ്തീന്‍(Palestine) പ്രദേശങ്ങള്‍ക്കുനേരെയുള്ള ഇസ്രായേല്‍(Israel) ആക്രമണം രണ്ടാം ദിവസവും ശക്തമായി തുടരുന്നു. ഗാസ(Gaza) അടക്കമുള്ള പ്രദേശങ്ങളിലാണ് ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. പ്രാദേശിക സമയം ഇന്നു രാവിലെ ഖാന്‍ യൂനിസില്‍ നടന്ന വ്യോമാക്രമണത്തില്‍ ഒരു പലസ്തീന്‍ യുവാവ് കൂടി കൊല്ലപ്പെട്ടു. അതിനിടെ, ഗാസയില്‍നിന്നുള്ള റോക്കറ്റ് ആക്രമണത്തില്‍ രണ്ട് ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
തമീം ഹിജാസി എന്ന പലസ്തീന്‍ യുവാവാണ് ഇന്ന് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതോടെ രണ്ടു ദിവസത്തിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 11 ആയി. 80ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
റാമല്ല, ഹെബ്രോണ്‍, അധിനിവിഷ്ട വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലാണ് ഇന്നലെ ഇസ്രായേല്‍ ആക്രമണം നടന്നത്. ഇന്നലെ രാത്രി വൈകിയും ഗാസയിലെ ജനാധിവാസകേന്ദ്രങ്ങള്‍ക്കുനേരെയും ഇസ്രായേല്‍ ആക്രമണം തുടര്‍ന്നു. 20ഓളം പലസ്തീനികളെ അറസ്റ്റ് ചെയ്തു. തിരിച്ചടിയായി നിരവധി റോക്കറ്റുകള്‍ ഗസ്സയുടെ ഭാഗത്തുനിന്ന് ഇസ്രായേല്‍ പ്രദേശങ്ങളിലേക്കും പതിച്ചിട്ടുണ്ട്. പ്രത്യാക്രമണത്തിലാണ് രണ്ട് ഇസ്രായേലികള്‍ക്ക് പരിക്കേറ്റത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here