Qatar:ഖത്തറില്‍ നിന്നു വിമാനത്താവളത്തിലെത്തിയ യുവാവിനെ കാണാതായി

ഖത്തറില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാതായതായി പരാതി. വടകര വളയം സ്വദേശി റിജേഷിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ വളയം പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ജൂണ്‍ 16 ന് റിജേഷ് കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു.

വടകര ജാതിയേരി സ്വദേശി റിജേഷ്‌നെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ രാജേഷാണ് വടകര വളയം പോലീസില്‍ പരാതി നല്‍കിയത്. ഒന്നര മാസത്തിലധികമായി റിജേഷിനെ കുറിച്ച് യാതൊരു വിവരമില്ലെന്നാണ് പരാതിയില്‍ പറയുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ഖത്തറില്‍ ജോലിക്കായി പോയ റിജേഷ് കഴിഞ്ഞ ജൂണ്‍ 11അവസാനമായി ടെലിഫോണ്‍ വഴി ബന്ധുക്കളുമായി സംസാരിച്ചിരുന്നു. ജൂണ്‍ 16 ന് താന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി നാട്ടില്‍ എത്തുമെന്ന് അന്ന് റിജേഷ് വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാളെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനിടയില്‍ റിജേഷിനെ തിരക്കി ചിലര്‍ വീട്ടില്‍ എത്തി അമ്മയേയും അച്ഛനേയും ഭീഷണിപ്പെടുത്തിയതായി സഹോദരന്‍ രാജേഷ് പറഞ്ഞു.

ബന്ധുക്കളുടെ പരാതിയില്‍ നിലവില്‍ വടകര വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് സ്വര്‍ണ്ണക്കടത്തുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News