കക്കയം ജല സംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്ലൂ അലേര്‍ട്ട്(Blue Alert) പ്രഖ്യാപിച്ചു. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ആദ്യഘട്ട മുന്നറിയിപ്പായാണ് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്.
നിലവില്‍ ജലസംഭരണിയിലെ ജലനിരപ്പ് 755.50 മീറ്ററാണെന്ന് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു. കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇടുക്കി ഡാം തുറന്നാല്‍ ആശങ്ക വേണ്ട;എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്:മന്ത്രി പി രാജീവ്
ഇടുക്കി ഡാം തുറന്നാല്‍ ആശങ്ക വേണ്ടെന്നും ഡാം തുറന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പി രാജീവ്. അടിയന്തര ഘട്ടം വന്നാല്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കും. നദികളുടെ കൈവഴികളില്‍ ഒഴുക്കുള്ളതിനാല്‍ ഉയര്‍ന്നു വരുന്ന ജലനിരപ്പില്‍ ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ഡാം തുറന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ചര്‍ച്ച ചെയ്തു. നദികളുടെ കൈവഴികളില്‍ ഒഴുക്കുള്ളതിനാല്‍ ഉയര്‍ന്നു വരുന്ന ജലനിരപ്പില്‍ ആശങ്കയില്ല. അടിയന്തര ഘട്ടം വന്നാല്‍ പെരിയാറില്‍ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കും. തഹസില്‍ദാര്‍മാര്‍ക്ക് ഇതിന്റെ ചുമതല നല്‍കിയെന്നും അപകട സാഹചര്യം നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ഡാം നാളെ രാവിലെ പത്തിന് തുറക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഒരു ഷട്ടര്‍ 70 സമ.മീ ഉയര്‍ത്തി 50,000 ലിറ്റര്‍ ജലമാണ് പുറത്ത് വിടുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.