നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും. നാഷണൽ ഹെറാൾഡ് ഓഫീസിൽ നടത്തിയ റെയ്ഡുകളിൽ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
അതേസമയം, കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തതിനെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നു. നാഷണല്‍ ഹെരാള്‍ഡ് കേസില്‍ മധ്യപ്രദേശിലും അന്വേഷണം ആരംഭിച്ചു. പത്രത്തിന്‍റെ പേരിൽ ഭോപ്പാലിൽ വാങ്ങിയ ഭൂമി വാണിജ്യാവശ്യത്തിന് മറിച്ചുവിറ്റെന്ന പരാതിയിലാണ് സർക്കാർ അന്വേഷണം.
അന്വേഷണത്തിന് പ്രത്യേക സമിതിയെ രൂപീകരിച്ചെന്നുo സർക്കാർ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. 2019 വരെ യങ് ഇന്ത്യ കമ്പനിയിലേക്ക് ഷെല്‍ കമ്പനികളില്‍ നിന്ന് പണം കൈമാറ്റം ചെയ്തതിന്റെ രേഖകള്‍ റെയ്ഡുകളില്‍ കണ്ടെത്തിയതായാണ് വിവരം. നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന സോണിയ ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയും ആവശ്യം 2016 ല്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് ശേഷവും ഷെല്‍ കമ്പനികളില്‍ നിന്ന് യങ് ഇന്ത്യ, അസോസിയേറ്റഡ് ജേര്‍ണല്‍സ് എന്നിവയിലേക്ക് പണം എത്തിയതിന്റെ രേഖകള്‍ ലഭിച്ചുവെന്നാണ് ഇഡി ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഇഡി നടപടികൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസo നടന്ന പ്രതിഷേധത്തിൽ കേസെടുത്തതിനെതിരെ രാഹുൽ ഗാന്ധി രംഗത്ത് വന്നു.നമ്മുടെ രാജ്യത്ത് പ്രതിഷേധങ്ങളും അഭിപ്രായം പറയുന്നതും നിയമ വിരുദ്ധമാണ്. ബി ജെ പി സർക്കാരിന് അവർക്കിഷ്ടമുള്ളത് എന്തും ചെയ്യാമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
എന്നാൽ കോൺഗ്രസ് പ്രതിഷേധത്തിനായി ഓഗസ്റ്റ് 5 തിരഞ്ഞെടുത്തത് അയോധ്യ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത് ഓഗസ്റ്റ് 5 ന് ആയത് കൊണ്ടാണെന്നാണ് ബി ജെ പി യുടെ വാദം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.