‘ഞാന്‍ ലസ്ബിയന്‍ അല്ല എന്നാണ് പറഞ്ഞത്, ആരെയും മോശക്കാരാക്കാന്‍ ഉദ്ദേശിച്ചില്ല’; രഞ്ജിനി റോസ്

കഴിഞ്ഞ ദിവസമാണ് ഗായിക രഞ്ജിനി ജോസ് തനിക്കെതിരെ പ്രചരിക്കുന്ന അപവാദ പ്രചരണങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ലസ്ബിയനാണോ എന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് രൂക്ഷഭാഷയില്‍ പ്രതികരിച്ചത്. എന്നാല്‍ അതിനു പിന്നാലെയുണ്ടായ തെറ്റിദ്ധാരണയില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഗായിക .

 രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ .

“ദേഷ്യപ്പെട്ടാണ് ഞാന്‍ സ്റ്റോറി ഇട്ടത്. അതില്‍ എന്തുകൊണ്ടാണ് ഞങ്ങളെ ലെസ്ബിയന്‍സ് എന്നു വിളിക്കുന്നത് എന്നാണ് ചോദിച്ചത്. പക്ഷേ അത് LGBTQIA + കമ്യൂണിറ്റിയിലുള്ളവര്‍ക്കു ബുദ്ധിമുട്ടായി എന്ന് ചിലര്‍ പറഞ്ഞറിഞ്ഞു. എന്നാല്‍ അത് എല്‍ജിബിടിക്യു കമ്യൂണിറ്റ്ക്ക് എതിരെയല്ല. എന്റെ സുഹൃത്തുക്കളില്‍ നിരവധി പേര്‍ ഈ കമ്യൂണിറ്റിയില്‍ നിന്നുണ്ട്. അവരോടൊക്കെ ചോദിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും ഞാന്‍ അവരെ നിറഞ്ഞ മനസോടെയാണ് പിന്തുണയ്ക്കുന്നതെന്ന്. ഇന്നലെ ഇതിനെക്കുറിച്ച് അറിഞ്ഞ ആളല്ല ഞാന്‍. വളരെ നാളായി എനിക്ക് ഇതിനെക്കുറിച്ച് അറിയാം. അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഞാന്‍ അവരെ അംഗീകരിക്കുന്നത്. അല്ലാതെ ഞാന്‍ ഒന്നും മാറ്റാന്‍ നിക്കാറില്ല. ഈ വിഡിയോ LGBTQIA + കമ്യൂണിറ്റിക്കു വേണ്ടിയാണ്. ഞാന്‍ ഒരിക്കലും നിങ്ങള്‍ക്ക് എതിരല്ല. എന്നെക്കുറിച്ച് ഒരാണിനേയും പെണ്ണിനേയും ചേര്‍ത്തു പറഞ്ഞു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയാണ് ഞാന്‍ സംസാരിച്ചത്. LGBTQIA + കമ്യൂണിറ്റിയിലുള്ളവരാണെങ്കിലും അവര്‍ ചേച്ചിയേയോ ചേട്ടനെയോ അച്ഛനെയോ പോലെ കരുതുന്നവരെക്കുറിച്ച് വൃത്തികേടു പറഞ്ഞാല്‍ അവര്‍ക്കും വിഷമമാകില്ലേ. അതേക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. ആരും തെറ്റിദ്ധരിക്കരുത്. ഞാനൊരു സാധാരണ മനുഷ്യ സ്ത്രീയാണ്. അപ്പോഴുണ്ടായ ദേഷ്യത്തിനാണ് ആ സ്‌റ്റോറിയിട്ടത്. മനുഷ്യര്‍ക്ക് വളരെ സാധാരണയുള്ള വികാരമാണ് ദേഷ്യം. സ്‌ക്രിപ്റ്റ് ഒന്നും എഴുതിവച്ചല്ല ഞാനീ സംസാരിക്കുന്നത്. ആരും തെറ്റിദ്ധിരിക്കാതിരിക്കാനാണ് ഈ വിഡിയോ ചെയ്യുന്നത്. ഒരു കമ്യൂണിറ്റിക്കും എതിരെയല്ല ഞാന്‍. മാത്രമല്ല അവരെ ഞാന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നുണ്ട് “.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News