Accident; പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ KSRTC ബസുകൾ കൂട്ടിയിടിച്ചു; പരുക്കേറ്റത് 15 പേർക്ക്

പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് തുപ്പനാട് വാഹനാപകടം. കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. 15 ഓളം യാത്രക്കാർക്ക് പരുക്കേറ്റു. റോഡിലെ കുഴിയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

കല്ലടിക്കോട് തുപ്പനാട് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് വാഹനാപകടം ഉണ്ടായത്. പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും, പെരിന്തൽമണ്ണയിൽ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. പതിനഞ്ചോളം യാത്രക്കാർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റോഡിലെ കുഴികളാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. നിരവധി തവണ പരാതിപ്പെട്ടിട്ടും കരാറുകാർ കുഴികൾ അടച്ചില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം തച്ചമ്പാറയിലും റോഡിലെ കുഴികൾ മൂലം വാഹനാപകടം ഉണ്ടായി രണ്ടുപേർ മരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News