Roshy Augustine: ഉഗ്മ ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡ് മന്ത്രി റോഷി അഗസ്റ്റിന്‍

ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്ര സമിതിയായ യൂണിയന്‍ ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന്റെ ( ഉഗ്മ ) ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡ് മന്ത്രി റോഷി അഗസ്റ്റിന്.

50000 രൂപയും, ഫലകവും, പ്രശസ്തി പ്രതവും അടങ്ങുന്നതാണ് അവാര്‍ഡ് .

സെപ്റ്റംബര്‍ 10 ന് ജര്‍മനിയിലെ കൊളോണില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മലയാളി കണ്‍വന്‍ഷനില്‍ വച്ച് കൊളോണ്‍ മേയര്‍ റെക്കര്‍ ഹെന്‍ട്രേ അവാര്‍ഡ് സമ്മാനിക്കും .

അസോസിയേഷന്‍ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ഗ്യാലപ്പോളില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതെന്ന് യുഗ്മ പ്രസിഡന്റ് എബ്രാം ജോണ്‍, സെക്രട്ടറി രാജേഷ് പിള്ള എന്നിവര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here