സഹോദരനെ വെട്ടിയിട്ട് ഓടിയ ആള്‍ ഷോക്കേറ്റ് മരിച്ചു

സഹോദരനെ വെട്ടിയിട്ട് ഓടിയ ആള്‍ ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങര സ്വദേശി സന്തോഷ് ആണ് മരിച്ചത്. സഹോദരന്‍ സജീവനെ വെട്ടിയ ശേഷം ഓടുമ്പോഴായിരുന്നു അപകടം. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പിഞ്ചു കുഞ്ഞിനെ അമ്മ കിണറ്റില്‍ എറിഞ്ഞു കൊന്നു

ആലപ്പുഴ ഹരിപ്പാട് പിഞ്ചു കുഞ്ഞിനെ അമ്മ കിണറ്റില്‍ എറിഞ്ഞു കൊന്നു. 45 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഹരിപ്പാട് മണ്ണാറശാലയ്ക്ക് സമീപം മണ്ണാറപ്പഴഞ്ഞിയില്‍ ദീപ്തി (26) ആണ് മകള്‍ ദൃശ്യയെ കൊലപ്പെടുത്തിയത്. ദീപ്തിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News