തായ്‌വാന്റെ പ്രതിരോധമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ-വികസന വിഭാഗം ഉപമേധാവി ഔ യാങ് ലി ഹ്‌സിങ്ങിനെയാണ് ശനിയാഴ്ച രാവിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മരണകാരണം എന്താണെന്ന് വ്യക്തമല്ല. സൈന്യത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ചുങ് ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഉപമേധാവിയാണ് ഹ്‌സിങ്. തെക്കന്‍ പ്രവിശ്യയായ പിങ്ടങ്ങില്‍ ബിസിനസ് ട്രിപ്പിന് എത്തിയതായിരുന്നു ഇദ്ദേഹമെന്നാണ് വിവരം. തായ്‌വാന്റെ വിവിധ മിസൈല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഇക്കൊല്ലം ആദ്യമാണ് ഹ്‌സിങ് ചുമതലയേറ്റെടുത്തത്.
ചൈന-തായ്‌വാന്‍ സംഘര്‍ഷം ഉച്ചസ്ഥായിയില്‍ എത്തിനില്‍ക്കുന്നതിനിടെയാണ് തയ്‌വാന്‍ ഉന്നതോദ്യോഗസ്ഥന്റെ മരണവാര്‍ത്ത എത്തുന്നത്. കഴിഞ്ഞ ദിവസം യു.എസ്. ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.