ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിന്റെയും രണ്‍ബീർ കപൂറിന്റെയും ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. നിറവയറില്‍ അതിസുന്ദരിയായിയാണ് ആലിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ബ്രഹ്മാസ്ത്ര എന്ന സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്യുന്ന ചടങ്ങിനെത്തിയതായിരുന്നു ഇരുവരും.
സംവിധായകൻ അയൻ മുഖർജിയും ഇവർക്കൊപ്പമുണ്ടായിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം, കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു ആലിയ–രൺബീർ വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.