കോമൺ വെൽത്ത് ഗെയിംസിൽ (Commonwealth-games) വനിതകളുടെ 10000 മീറ്റര്‍ നടത്ത മത്സരത്തില്‍ ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമിക്ക് (Priyanka Goswami) വെള്ളി (Silver Medal). അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. 43 മിനുറ്റ് 38 സെക്കന്റിലാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. ഓസ്‌ട്രേലിയയുടെ ജെമീന നോണ്‍ടാഗിനാണ് സ്വര്‍ണ്ണം.
ഇന്ത്യക്കായി 2020 ടോക്യോ ഒള്മ്പിക്‌സില്‍ പ്രിയങ്ക പങ്കെടുത്തിട്ടുണ്ട്. 2021 ഇന്ത്യന്‍ നടത്ത മത്സരം ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും നേടിയിട്ടുണ്ട്. ഗെയിംസിലെ ഇന്ത്യയുടെ 27-ാമത്തെ മെഡലാണിത്. അതേസമയം, കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യക്ക് മൂന്നാം സ്വർണം ലഭിച്ചിരുന്നു. പുരുഷൻമാരുടെ 86 കിലോ ഫ്രീസ്റ്റൈലിൽ ദീപക് പുനിയയും വനിതകളുടെ 62 കിലോ ഫ്രീസ്റ്റൈൽ ഫൈനലിൽ സാക്ഷി മാലിക്കുമാണ് സ്വര്‍ണ്ണം നേടിയത്.
ഫൈനലിൽ പാകിസ്താന്‍റെ മുഹമ്മദ് ഇനാമിനെയാണ് ദീപക് പുനിയ തോല്‍പ്പിച്ചത്. കനേഡിയൻ താരം അന ഗോഡിനസിനെയാണ് സാക്ഷി മാലിക് തോല്‍പ്പിച്ചത്. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ സ്വർണമെഡലുകൾ ഒൻപതായി. നേരത്തേ പുരുഷൻമാരുടെ 65 കിലോ ഫ്രീസ്റ്റൈലിൽ ബജ്‍രംഗ് പുനിയയും സ്വർണം നേടിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.