കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങള്‍, വിനോദസഞ്ചാരം, കടലോര,കായലോര, മലയോര മേഖലയിലേക്കുള്ള അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ വരും ദിവസങ്ങളിലെ മഴ സാധ്യതാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ (ആഗസ്റ്റ് അഞ്ച്) മുതല്‍ ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരോധനം പിന്‍വലിക്കുന്നതെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.