NITI Aayog; നീതി ആയോഗിന്റെ  ഭരണസമിതി യോഗം നാളെ; യോഗത്തിൽ പങ്കെടുക്കില്ലെന്ന് തെലുങ്കാന മുഖ്യമന്ത്രി കെസിആര്‍

നീതി ആയോഗിന്റെ (NITI Aayog) ഏഴാമത് ഭരണസമിതി യോഗം നാളെ . 2019ന് ശേഷം ആദ്യമായി നേരിട്ട് നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിമാർ, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാർ, കേന്ദ്ര മന്ത്രിമാർ, അംഗങ്ങൾ, നീതി ആയോഗ് വൈസ് ചെയർമാൻ എന്നിവർ പങ്കെടുക്കും.

2015 ഫെബ്രുവരിയിലാണ് നീതി ആയോഗിന്റെ ആദ്യ യോഗം നടന്നത് . കേരള മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷ വഹിക്കുന്ന യോഗത്തിൽ കൃഷി, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തും.എന്നാൽ യോഗത്തിൽ തെലുങ്കാന മുഖ്യമന്ത്രി കെസിആര്‍ പങ്കെടുക്കില്ല. സംസ്ഥാനത്തോടുള്ള കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്കരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കെസിആര്‍ കത്തെഴുതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News