ഡില്ലിയും റോളക്സും ഒന്നിച്ച് ഒരു വേദിയിൽ : ആർപ്പുവിളിയിൽ കാണികൾ

ഡില്ലിയും റോളക്സും ഒരുവേദിയിൽ എത്തിയാൽ എങ്ങനെയിരിക്കും. വിരുമൻ സിനിമയുടെ ട്രെയിലർ ലോഞ്ചിലാണ് സഹോദരങ്ങളായ സൂര്യയും കാർത്തിയും ഒരുമിച്ചെത്തിയത്. മധുരയിലെ ആരാധകർക്കാണ് ഈ ഭാഗ്യം ലഭിച്ചത്. കാർത്തിയെ നായകനാക്കി മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സൂര്യയാണ്.

ഇരുവരെയും ഒന്നിച്ച് കണ്ടതോടെ ഡില്ലി, റോളക്സ് എന്നീ പേരുകളാണ് വേദിയിൽ കാണികളുടെ ഇടയില്‍ നിന്നും ഉയർന്നു കേട്ടത്. കാണികളുടെ ആര്‍പ്പുവിളികള്‍ക്കിടെ ‘ഡില്ലിയെ റോളക്‌സ് എന്ത് ചെയ്യണമെന്ന് പറയൂ’ എന്ന് സൂര്യ ചോദിച്ചപ്പോള്‍ ‘ഒന്നും ചെയ്യില്ല’ എന്നായിരുന്നു കാര്‍ത്തിയുടെ മറുപടി. ഡില്ലിയും റോളക്‌സും തമ്മിലുള്ള അടിയൊക്കെ വീട്ടില്‍ വച്ച് എത്രയോ തവണ നടന്നിരിക്കുന്നുവെന്നും കാര്‍ത്തി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News