Aranmula:ആറന്മുളയില്‍ കടത്തുവള്ളം മറിഞ്ഞ് ഒരാളെ കാണാതായി

(Pathanamthitta)പത്തനംതിട്ട ആറന്‍മുള എഴിക്കാട്ട് കടത്തുവള്ളം മറിഞ്ഞ് ഒരാളെ കാണാതായി.

എഴിക്കാട് സ്വദേശി വിശ്വനാഥനെ (60)യാണ് കാണാതായത്. ഫയര്‍ഫോഴ്‌സ് തെരച്ചില്‍ തുടരുകയാണ്.

ഒരാളുടെ മരണത്തെ പോലും രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷ നേതാവ് ഉപയോഗിക്കുന്നു:മന്ത്രി മുഹമ്മദ് റിയാസ്

എറണാകുളം അങ്കമാലി ദേശീയപാതിയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരാളുടെ മരണത്തെ പോലും രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷ നേതാവ് ഉപയോഗിക്കുകയാണെന്ന് മന്ത്രി പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് പറഞ്ഞത് പരസ്യമായ് തിരുത്തണം. കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ക്ക് വേണ്ടി വക്കാലത്ത് എടുക്കുകയാണ് വി ഡി സതീശനെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

രാഷ്ട്രീയ മര്യാദയ്ക്ക് ചേരാത്ത പ്രതികരണമാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. എന്തിനാണ് പ്രതിപക്ഷ നേതാവ് ദേശീയ പാത അതോറിറ്റിയെ സംരക്ഷിക്കുന്നത്. ആലപ്പുഴയിലെ ദേശീയപാതയില്‍ ഉണ്ടായ മരണത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാട് ഇങ്ങനെ ആയിരുന്നില്ല, അന്ന് പ്രതിപക്ഷവും സര്‍ക്കാരും ഒന്നിച്ചു നിന്നു-മന്ത്രി റിയാസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News