Kollam:കൊല്ലത്ത് വീണ്ടും യുവാവിന് നേരെ ക്രൂര മര്‍ദ്ദനം;ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

(Kollam)കൊല്ലത്ത് വീണ്ടും യുവാവിന് ക്രൂര മർദ്ദനം. ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. വാട്ട്സാപ്പ് ഗ്രൂപിൽ അസഭ്യം പറഞ്ഞനാണ് മർദ്ദനം.വള്ളികുന്നം സ്വദേശി അച്ചുവിനാണ് മർദ്ദനമേറ്റത്. പ്രതി കൊല്ലം ഓടനാവട്ടം സ്വദേശി രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒന്നാം തീയതിയാണ് കരുനാഗപ്പള്ളിയിൽ വെച്ച് വള്ളിക്കുന്നം സ്വദേശി അച്ചുവിന് നേരെ ക്രൂരമർദ്ദനമുണ്ടായത്. മർദ്ദന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങളിൽ പ്രചരിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ്  പ്രതി കൊടും ക്രിമിനൽ രാഹുലെന്ന അമ്പാടി പിടിയിലാവുന്നത്.

ഡി ഗ്രൂപ്പ് എന്ന വാട്ട്സാപ്പ് ഗ്രൂപിൽ അസഭ്യം പറഞ്ഞതിനാണ് പ്രതി രാഹുൽ അച്ചുവിനെ മർദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. അച്ചു കരുനാഗപ്പള്ളി സുഹൃത്ത് നന്ദുവിനെന്ന് കരുതി  ഒന്നാം തീയതി കാണാൻ വരുന്നുവെന്ന് അയച്ച   ശബ്ദ സന്ദേശം മാറി ലഭിച്ചത് പ്രതി രാഹുലിന് തുടർന്ന് കരുനാഗപ്പള്ളിയിൽ എത്തിയ അച്ചുവിനെ നന്ദു കാത്തിരിക്കുന്നുവെന്ന് അറിയിച്ച് തന്ത്രപരമായി ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നു.

2018 ൽ ഓടനാവട്ടത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ പ്രസംഗവേദിയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സ് , തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ്സ് , വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കേസ്സ് എന്നിവയിൽ പ്രതിയാണ് അറസ്റ്റിലായ പിടികിട്ടാപുള്ളി രാഹുൽ . മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രതി അതിന്റെ ലഹരിയിലാണ് കൃത്യം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി കരുനാഗപ്പള്ളി സിഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News