ദമോയിൽ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ വിജയിച്ചത് വനിതാ അംഗങ്ങൾ,സത്യപ്രതിജ്ഞ ചെയ്തത് ഭർത്താക്കന്മാർ; നടപടി

പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ വിജയിച്ചത് വനിതാ അംഗങ്ങൾ എന്നാൽ സത്യപ്രതിജ്ഞ ചെയ്‌തതോ ഭർത്താക്കന്മാർ. മധ്യപ്രദേശിലെ ദമോ ജില്ലയിലാണ്‌(Damoh district) സംഭവം. അധികൃതരുടെ അനുവാദത്തോടെ ആയിരുന്നു സത്യപ്രതിജ്‌ഞ ചടങ്ങ്.

മധ്യപ്രദേശിലെ ദമോ ജില്ലയിലെ ഗൈസാബാദ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥികൾ മികച്ച വിജയമാണ് നേടിയത്. സംവരണ സീറ്റുകൾ ഉൾപ്പെടെ നിന്ന എല്ലാ സീറ്റുകളിലും വനിതകൾ വിജയിച്ചു.
എന്നാൽ സത്യപ്രതിജ്ഞ സമയത്ത്‌ വനിതാ അംഗങ്ങളാരും എത്തിയില്ല. പത്ത് വനിതാ മെമ്പര്‍മാരില്‍ ആകെ എത്തിയത് മൂന്ന് സ്ത്രീകൾ മാത്രം. ബാക്കി ഏഴു സ്ത്രീകളും ചടങ്ങില്‍ പങ്കെടുത്തില്ല. അവർക്ക് പകരം സത്യവാചകം ചൊല്ലാന്‍ എത്തിയത് അവരുടെ ഭര്‍ത്താക്കന്മാരും സഹോദരങ്ങളുമായിരുന്നു. അധികൃതരുടെ അനുവാദത്തോടെയാണ് ഭർത്താക്കന്മാർ സത്യപ്രതിജ്‌ഞ ചെയ്തത്. എന്നാൽ സംഭവം വിവാദമായതോടെ നടപടിക്ക് ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. വനിതാ അംഗങ്ങളെ ചടങ്ങിന്‌ വിളിക്കുകപോലും ചെയ്‌തില്ല എന്ന്‌ പരാതി ലഭിച്ചതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌. പഞ്ചായത്ത്‌ സെക്രട്ടറിക്കെതിരെ നടപടിയെടുക്കുമെന്ന്‌ ദമോ ജില്ലാ പഞ്ചായത്ത്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ അറിയിച്ചിട്ടുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News