സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പ്രത്യേക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍, അക്രഡിറ്റേഷന്‍, ചികിത്സ, ഭവന നിര്‍മാണ പദ്ധതി, തൊഴില്‍ സുരക്ഷിതത്വം എന്നിവ ഈ ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ പുരസ്‌കാരങ്ങള്‍ നേടിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ അനുമോദിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉപഹാരങ്ങള്‍ നല്‍കി.സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ്.രാകേഷ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. നീനി സ്വാഗതവും സി.പി.എം സഈദ് അഹമ്മദ് നന്ദിയും പറഞ്ഞു. ഫോറം സംസ്ഥാന കമ്മിറ്റി അംഗം സി.ഡി.ദേശിഖന്റെ പുസ്തകം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പ്രകാശനം ചെയ്തു. അഡ്വ.വി.പ്രതാപചന്ദ്രന്‍ ഏറ്റുവാങ്ങി.
ഫോറത്തിന്റെ സംസ്ഥാന പ്രസിഡന്റായി എ.മാധവനെയും ജനറല്‍ സെക്രട്ടറിയായി കെ.പി. വിജയകുമാറിനെയും തെരഞ്ഞെടുത്തു. സമാപന സമ്മേളനം ടി.പി.ദാസന്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് എ മാധവന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി.വിജയകുമാര്‍,മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.വി. പ്രതാപചന്ദ്രന്‍, ആര്‍.എം. ദത്തന്‍, എം.ബാലഗോപാലന്‍, ഹക്കിം നട്ടാശ്ശേരി, ഹരിതാസന്‍ പാലയില്‍, സി.എം.കൃഷ്ണ പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. എം. ജയ തിലകന്‍ സ്വാഗതവും സി.പി.എം സഈദ് അഹമ്മദ് നന്ദിയും പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.