Vadakara:സജീവന്‍റെ മരണം;പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി ക്രൈം ബ്രാഞ്ച്

(Vadakara)വടകര പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സജീവന്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി ക്രൈം ബ്രാഞ്ച്. ഐപിസി 304, 323, 325, 341 എന്നീ വകുപ്പുകളാണ് കൂട്ടി ചേര്‍ത്തത്.

മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, കൈകൊണ്ട് അടിച്ച് പരുക്കേല്‍പ്പിക്കല്‍, അടിച്ച് പരുക്കേല്‍പ്പിക്കല്‍, തടഞ്ഞു വെക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. പത്തു വര്‍ഷം മുതല്‍ ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസ്.

Jagdeep Dhankhar:ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി

ഇന്ത്യയുടെ പതിനാലാമത് (Vice-President)ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍(Jagdeep Dhankhar) തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വേയെയാണ് പരാജയപ്പെടുത്തിയത്. ബംഗാള്‍ മുന്‍ഗവര്‍ണറാണ് ജഗ്ദീപ് ധന്‍കര്‍. രാജസ്ഥാനിലെ കിത്താന ഗ്രാമത്തില്‍ 1951-ലാണ് ജഗ്ദീപ് ധന്‍കര്‍ ജനിച്ചത്. ചിറ്റോഗഢ് സൈനിക് സ്‌കൂളിലും രാജസ്ഥാന്‍ സര്‍വ്വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1989-91 കാലഘട്ടത്തില്‍ രാജസ്ഥാനിലെ ജുഹുന്‍ജുനു മണ്ഡലത്തില്‍ നിന്നും ജനതാദള്‍ പ്രതിനിധിയായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ സഭാകാലയളവില്‍ ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യമന്ത്രിയായി പ്രവര്‍ത്തിച്ചു. പിന്നീട് 1993-ല്‍ രാജസ്ഥാനിലെ കിഷന്‍ഗണ്ഡ് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇടക്കാലത്ത് രാജസ്ഥാന്‍ ബാര്‍ അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു.

2019-ലാണ് ജഗ്ദീപ് ധന്‍കര്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള പരസ്യപോരിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് ജഗ്ദീപ് ധന്‍കര്‍. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുമായി എപ്പോഴും ഇടഞ്ഞു നിന്ന ധന്‍കര്‍ക്ക് രാജ്യസഭയില്‍ പരസ്പരം പോരടിക്കുന്ന കക്ഷികള്‍ക്കിടയില്‍ സമവായം ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് ഇനി മുന്നിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News