തിരുവനന്തപുരം മെഡിക്കൽ കോളേജിന് 70 വയസ്

കേരളത്തിലെ ആരോ​ഗ്യ മേഖലയ്ക്ക് തിലക കുറിയായി പ്രൗഡിയോടെ നിലനിൽക്കുന്ന തലസ്ഥാനത്തെ മെഡിക്കൽ കോളേജ് 70 തിന്റെ നിറവിൽ. ഇതിന്റെ ഭാ​ഗമായി കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലുമിനിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരും , കേരള ആരോ​ഗ്യ സർവ്വകലാശാല, ആർസിസി, ​ഗവ. ദന്തൽ കോളേജ്, ​ഗവ. നേഴ്സിം​ഗ് കോളേജ്, ശ്രീചിത്ര മെഡിക്കൽ സയൻസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ഘടകവും കോളേജ് യൂണിയൻ എന്നിവയും സംയുക്തമായി സംഘടപ്പിക്കുന്ന ആഘോഷപരിപാടി ആ​ഗസ്റ്റ് 26, 27, 28, തീയതികളിൽ നടക്കും. 26 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സംസ്ഥാന ആരോ​ഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും.

സമ്മേളനത്തോട് അനുബന്ധിച്ച് 27 ന് ഇപ്പോൾ ലോകം നേരിടുന്ന വൈറസ് രോ​ഗങ്ങളുമായി ബന്ധപ്പെട്ട ലോക പ്രശസ്ത വി​ദ​ഗ്ധരായ ഡോക്ടർമാർ പങ്കെടുക്കുന്ന നയിക്കുന്ന ചർച്ചകളും തുടർ വിദ്യാഭ്യാസ പരിപാടികളും നടക്കും. 28 ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. . ജസ്റ്റിസ് ഇന്ദു മൽഹോത്ര മുഖ്യാതിഥിയായിരിക്കുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എംപി മുഖ്യ പ്രഭാഷണം നടത്തും.

കൂടാതെ ആഘോഷ പരിപാടികളുടെ ഭാ​ഗമായി പൊതു ജനങ്ങൾക്ക് കൂടെ പ്രയോജനകരമാകുന്ന രീതിയിൽ മൂന്ന് മാസം നീണ്ടു നിൽക്കുന്ന മെഡിക്കൽ എക്സിബിഷനും ജനസമ്പർക്ക പരിപാടികളും നടത്തും അതോടൊപ്പം എസ്.എ.ടി ആശുപത്രിയിലും, ആർ.സി.സി , ശ്രീചിത്രാ ആശുപത്രികളിലും ​ഗുരുതരമായ ചികിത്സയ്ക്ക് എത്തുന്ന പാവപ്പെട്ടവർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ ചെയ്യുന്നതിന് തളിര് എന്ന പേരിൽ ഒരു പ​ദ്ധതിക്കും തുടക്കം കുറിക്കും.

അതേസമയം, ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ എന്നിവർ രക്ഷാധികാരികളായി പ്ലാറ്റിനം ജൂബിലി ആഘോഷം നടത്തുന്നതിന് വേണ്ട വിശാലമായ ഓർ​ഗനൈസിം​ഗ് കമ്മിറ്റി രൂപീകരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News