Mohanlal:ഐഎന്‍എസ് വിക്രാന്ത് കാണാനെത്തി മോഹന്‍ലാല്‍; അഭിമാനനിമിഷമെന്ന് താരം

(INS Vikrant)ഐഎന്‍എസ് വിക്രാന്ത് കാണാനെത്തി മോഹന്‍ലാല്‍(Mohanlal). ഇന്ത്യ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ പടക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. മാനവാഹിനി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കപ്പല്‍ശാലയെന്ന നേട്ടത്തില്‍ കൊച്ചിയുടെ സ്വന്തം ഷിപ്യാഡ് ഉയര്‍ന്നത് കേരളത്തിനും അഭിമാനമായിരുന്നു. ഐഎന്‍എസ് വിക്രാന്തിലെ കാഴ്ചകളും ഉദ്യോഗസ്ഥരെയും കപ്പല്‍ നിര്‍മാണത്തില്‍ പങ്കുചേര്‍ന്നവരെയും അദ്ദേഹം സന്ദര്‍ശിച്ചു.

Actor Mohanlal arrived at Cochin Shipyard to see INS Vikrant

ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതിനോടൊപ്പം അഭിമാനക്കുറിപ്പും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാല്‍ വൈകുന്നേരം നാല് മണിയോടെയാണ് ഷിപ്പ് യാര്‍ഡില്‍ എത്തിയത്.

Actor Mohanlal arrived at Cochin Shipyard to see INS Vikrant

രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി. ഇന്ത്യ ഇന്നോളം നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പടക്കപ്പല്‍. വിക്രാന്ത വീര്യം ഭാരതത്തിന്റെ സമുദ്രാതിര്‍ത്തികള്‍ക്കു കവചമാകാന്‍, ഇന്ത്യന്‍ നാവികക്കരുത്തിന്റെ വിളംബരമാകാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം. ഷിപ്യാഡില്‍ നിര്‍മാണം പൂര്‍ത്തിയായ വിക്രാന്ത് നാവികസേനയ്ക്കു കൈമാറിക്കഴിഞ്ഞു. തദ്ദേശീയമായി വിമാന വാഹിനി രൂപകല്‍പന ചെയ്തു നിര്‍മിക്കാന്‍ ശേഷിയുള്ള, ലോകത്തെ ആറാമത്തെ രാജ്യം എന്ന അഭിമാന നേട്ടത്തിലേക്ക് ഇന്ത്യയെത്തും. വിമാനവാഹിനി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കപ്പല്‍ശാലയെന്ന നേട്ടത്തിലേക്കു കൊച്ചിയുടെ സ്വന്തം ഷിപ്യാഡും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here