കേന്ദ്രത്തിന്റെ ആയാലും സംസ്ഥാനത്തിന്റെ ആയാലും ആർക്കും പരുക്കേൽക്കാത്ത നിലയിലാവണം നമ്മുടെ റോഡുകൾ; മന്ത്രി മുഹമ്മദ് റിയാസ്

നെടുമ്പാശേരിയ്ക്ക് സമീപം ദേശീയപാതയിലുണ്ടായ ഉണ്ടായ മരണം വലിയ ദൗർഭാഗ്യകരം തന്നെയാണ്.ആരും മരിക്കാത്ത നിലയിലേക്ക് അല്ലെങ്കിൽ ആർക്കും അപകടമുണ്ടാകാത്ത നിലയിലേക്ക് നമ്മുടെ റോഡുകൾ മാറണം അത് കേന്ദ്രസർക്കാരിന്റേതായാലും സംസ്ഥാന സർക്കാരിന്റേതായാലും ഏതുവകുപ്പിന്റെ ആയാലും അത് അങ്ങിനെത്തന്നെയാവണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസ്.

ദേശീയ പാതയിലെ കു‍ഴികള്‍ അടക്കാന്‍ സംസ്ഥാനത്തിന് ഇടപെടാനാകില്ലെന്നും ഇടപെടാന്‍ അവകാശം തന്നാല്‍ സംസ്ഥാനം ഇടപെടാം . കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍ തയ്യാറാകാത്തതെന്തെന്നും മന്ത്രി കൈരളീ ന്യൂസ് പ്രത്യേക പരിപാടിയായ ന്യൂസ് ആൻ വ്യൂസിൽ പ്രതികരിച്ചു.

നമ്മുടെ സംസ്ഥാനത്ത് മൂന്ന് ലക്ഷം കിലോമീറ്ററോളം റോഡുകളുണ്ട് അതിൽ മുപ്പതിനായിരം കിലോമീറ്റർ റോഡുകൾ മാത്രമാണ് PWD റോഡുകൾ. 270,000 ത്തോളം റോഡുകൾ PWD റോഡുകൾ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾ അപ്പോഴല്ല നന്നാകേണ്ടത് അതിന് മുൻപ് തന്നെ കരാർ കൊടുക്കണമെന്നും അല്ലെങ്കിൽ മാസങ്ങൾ കഴിഞ്ഞ ടെൻഡർ പിടിച്ച് വരുമ്പോഴേക്കും കുറെ ആളുകൾക്ക് പരുക്കേൽക്കുമെന്നും അത് ഒഴിവാക്കാൻ വേണ്ടിയാണ് റണ്ണിങ് കോൺട്രാക്ട് പദ്ധതി കൊണ്ടുവന്നതെന്നും ചുരുങ്ങിയ 15 മാസം കൊണ്ടുതന്നെയാണ് ഇത്തരം പദ്ധതികൾ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എന്തുകൊണ്ടാണ് ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളിൽ പരിപാലന കാലാവധി പരസ്യപ്പെടുത്തുന്ന ബോർഡുകൾ വെയ്ക്കാൻ ബന്ധപ്പെട്ടവർ എന്തുകൊണ്ട് തയ്യാറാവാത്തതെന്നും മരണത്തെപോലും രാഷ്ട്രീയ ലാഭത്തിനായി ചിലർ ഉപയോഗിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ബോധപൂർവം നടത്തിയതാണെങ്കിൽ ഒരു മരണത്തെ പോലും സർക്കാരിന് എതിരെ തിരിക്കാനുള നീച ശ്രമമായി മാത്രമേ അതിനെ കാണാനാകൂ. ആലപ്പുഴയിലെ ദേശീയപാതയിൽ ഉണ്ടായ മരണത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാട് ഇങ്ങനെ ആയിരുന്നില്ല.

അന്ന് പ്രതിപക്ഷവും സർക്കാരും ഒന്നിച്ചു നിന്നു. ഇപ്പോഴത്തെ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയ പ്രസ്താവന ഒരു മരണത്തെപോലും സംസ്ഥാന സർക്കാരിനെതിരെ തിരിക്കാനായി നോക്കുകയാണ്… ഇത്തരം പ്രവർത്തികൾ തീർത്തും ദൗർഭാഗ്യകരമാണ്.. ഇതിന് മുൻപുണ്ടായിരുന്ന പ്രതിപക്ഷനേതാവ് ഇപ്പോൾ എംഎൽഎ ആയിരിക്കുന്ന രമേശ്‌ചെന്നിത്തല അദ്ദേഹത്തിന്റെ മണ്ഡലമായ ഹരിപ്പാടിൽ ഇതിന് സമാനമായ ദേശീയപാതയിലെ റോഡുകളിൽ അറ്റകുറ്റപ്പണി വേണ്ടിവന്നപ്പോൾ അദ്ദേഹം ഇത്തരത്തിലുള്ള ഒരു സമീപനമല്ല സ്വീകരിച്ചതെന്നും തങ്ങളുമായി ചർച്ചചെയ്‌തുകൊണ്ട് ദേശീയപാത അതോറിറ്റിയെ സമീപിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും അന്നത്തെ പ്രതിപക്ഷനേതാവെടുത്ത സമീപനമല്ല ഇന്നത്തെ പ്രതിപക്ഷനേതാവ് എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here