ജനങ്ങളെ പറ്റിക്കാൻ BJP നടത്തുന്ന പൊറാട്ട് നാടകങ്ങളെ സഭയിൽ തുറന്ന് കാട്ടാൻ സ: ജോൺ ബ്രിട്ടാസ് നടത്തുന്ന ഇടപെടലുകൾ അഭിനന്ദനാര്‍ഹം:ആനാവൂര്‍ നാഗപ്പന്‍|Anavoor Nagappan

ജനങ്ങളെ പറ്റിക്കാന്‍ ബിജെപി നടത്തുന്ന പൊറാട്ട് നാടകങ്ങളെ സഭയില്‍ തുറന്ന് കാട്ടാന്‍ സ:ജോണ്‍ ബ്രിട്ടാസ്(John Brittas) നടത്തുന്ന ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍(Anavoor Nagappan). നേമം റെയില്‍വേ ടെര്‍മിനല്‍ വിഷയത്തില്‍ രാജ്യസഭയിലെ സിപിഐഎം അംഗം സ: ജോണ്‍ ബ്രിട്ടാസ് തുടര്‍ച്ചയായ ഇടപെടലാണ് നടത്തി വരുന്നത്.

ജനങ്ങളെ പറ്റിക്കാന്‍ ബിജെപി നടത്തുന്ന പൊറാട്ട് നാടകങ്ങളെ രാജ്യത്തിന്റെ നിയമനിര്‍മ്മാണ സഭയില്‍ തുറന്ന് കാട്ടാന്‍ സ: ജോണ്‍ ബ്രിട്ടാസ് നടത്തുന്ന ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണെന്ന് ആനാവൂര്‍ നാഗപ്പന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

നേമം റെയില്‍വേ ടെര്‍മിനല്‍ വിഷയത്തില്‍ രാജ്യസഭയിലെ സിപിഐഎം അംഗം സ: ജോണ്‍ ബ്രിട്ടാസ് തുടര്‍ച്ചയായ ഇടപെടലാണ് നടത്തി വരുന്നത്. ഇവിടെ ജനങ്ങളെ പറ്റിക്കാന്‍ ബിജെപി നടത്തുന്ന പൊറാട്ട് നാടകങ്ങളെ രാജ്യത്തിന്റെ നിയമനിര്‍മ്മാണ സഭയില്‍ തുറന്ന് കാട്ടാന്‍ സ: ജോണ്‍ ബ്രിട്ടാസ് നടത്തുന്ന ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണ്. കഴിഞ്ഞ ദിവസവും അദ്ദേഹം ഈ വിഷയം ഉന്നയിച്ചുവെന്നും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി അവിടെ എങ്ങനെ പ്രതികരിച്ചുവെന്നും സ: ജോണ്‍ ബ്രിട്ടാസ് തന്നെ ഫെയ്‌സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പ് ചുവടെ ചേര്‍ക്കുന്നു. ബിജെപി എന്തിനാണ് ഇങ്ങനെ ജനങ്ങളെ പറ്റിക്കുന്നത്.

സ: ജോണ്‍ ബ്രിട്ടാസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് :

നേമം നാടകത്തിലെ മൂന്ന് കഥാപാത്രങ്ങളോട് മുഖത്ത് നോക്കിയാണ് പദ്ധതി ഉപേക്ഷിച്ച നടപടി പിന്‍വലിക്കുമോ എന്ന് രാജ്യസഭയില്‍ ചോദിച്ചത്. പദ്ധതി ഉപേക്ഷിച്ചതിന് അധ്യക്ഷം വഹിച്ച കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് സീറ്റില്‍ അമര്‍ന്നിരുന്നു, പദ്ധതി ലൈവ് ആണേ എന്ന് സഭക്ക് വെളിയില്‍ ബിജെപിക്കാര്‍ക് ക്ലാസ് എടുത്തു കൊടുക്കുന്ന മുരളീധരന്‍ വെറുതെ ചിരിച്ചിരുന്നു, പദ്ധതിക്ക് മൂന്ന് വര്‍ഷം മുന്‍പ് തറക്കല്ലിട്ട അന്നത്തെ റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ചളിപ്പ് മറയ്ക്കാനായിട്ടെന്നോണം ഒരു തമാശ പ്രതികരണവുമായി രംഗത്ത് വന്നു – എന്തായാലും ദേശീയ മാധ്യമങ്ങള്‍ക്കും നേമം അങ്ങനെ ഒരു വാര്‍ത്ത ആയി!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here