
ടോക്യോ ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവ് രവികുമാര്‍ ദഹിയക്ക് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം. പുരുഷന്‍മാരുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് ദഹിയയുടെ ആദ്യ സ്വര്‍ണം. നൈജീരിയയുടെ എബിക്കവെനിമോ വെല്‍സണെ തോല്‍പ്പിച്ചാണ് ദഹിയയുടെ മെഡല്‍നേട്ടം.
ഒളിമ്പിക്‌സില്‍ ലോക ചാമ്പ്യനായ സൗര്‍ ഉഗേവിനോട് 7-4ന് തോറ്റാണ് ദഹിയ വെള്ളി നേടിയത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ സുശീല്‍ കുമാര്‍ ഗുസ്തിയില്‍ മെഡല്‍ നേടിയ ശേഷം ഈയിനത്തില്‍ മെഡല്‍ നേടുന്ന താരമായിരുന്നു ദഹിയ. അതേസമയം, ലോക ജൂനിയര്‍ ചാമ്പ്യന്‍ പൂജ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലമണിഞ്ഞു. 50 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലായിരുന്നു പൂജയുടെ നേട്ടം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here