Banasura Sagar Dam : ബാണാസുര സാഗർ ഡാം : റെഡ് അലർട്ട് പ്രഖ്യാപിച്ചു

ബാണാസുര സാഗർ (Banasura Sagar Dam) ജലസംഭരണിയിൽ ജലനിരപ്പ് 773.50 മീറ്റർ എത്തിയ സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അര മീറ്റർ കൂടി ഉയർന്നാൽ ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവലായ 774 മീറ്ററിൽ എത്തും.

ഈ സാഹചര്യത്തിൽ ഇന്ന് (ഞായർ) ഉച്ചയ്ക്ക് 12 മണിക്കു ശേഷം ഷട്ടറുകൾ തുറന്ന് അധികജലം കാരമാൻ തോടിലേക്ക് ഒഴുക്കി വിടാൻ സാധ്യതയുണ്ട്. സെക്കൻഡിൽ 8.5 ക്യുബിക് മീറ്റർ പ്രകാരം 35 ക്യൂബിക് മീറ്റർ വരെ വെള്ളം ഘട്ടംഘട്ടമായി ഒഴുക്കി വിടേണ്ടി വരും. പുഴയിലെ ജലനിരപ്പ് 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം ഇടമലയാർ ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് അലർട്ട് പ്രഖ്യാപിച്ചത്.കെ എസ് ഇ ബിയുടെ നിയന്ത്രണത്തിലുള്ളതാണ് ഇടമലയാർ ഡാം.

ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

ഇടുക്കി അണക്കെട്ട് രാവിലെ പത്തിന് തുറക്കും. 2384.04 അടിയാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. അണക്കെട്ടിൻ്റെ ഒരു ഷട്ടർ 70 സെൻ്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുമെക്സ് ജലമാണ് പുറത്തേക്കൊഴുക്കുക. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി തുടങ്ങിയവരും ഇടുക്കിയിലെത്തും.

അപ്പർ റൂൾ കർവ് പരിധിയിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് ഡാം താരതമ്യേന നേരത്തെ തുറന്ന് വിടുന്നത്ഇടുക്കി അണക്കെട്ട്‌ 
ഇന്ന്‌ തുറക്കും. രാവിലെ 10ന്‌ ചെറുതോണി ഡാമിന്റെ അഞ്ച്‌ ഷട്ടറിൽ മധ്യത്തിലുള്ളത്‌ 70 സെന്റിമീറ്റർ ഉയർത്തി 50 ക്യുമെക്സ് (സെക്കൻഡിൽ 50,000 ലിറ്റർ) ജലമാണ് പെരിയാറിലൂടെ ഒഴുക്കുക. കരകളിലുള്ളവർക്ക്‌ ജാഗ്രതാ നിർദേശം നൽകി.

ജലനിരപ്പ്‌ 2382.53 അടി ആയതോടെ ശനി പുലർച്ചെ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. വൈകിട്ട്‌ 2383.10 അടിയിലെത്തി. സംഭരണശേഷിയുടെ 77 ശതമാനമാണിത്‌. 2021ൽ 2398 പിന്നിട്ടപ്പോഴാണ്‌ തുറന്നത്‌. 2403 അടിയാണ്‌ പരമാവധി ശേഷി. മുൻകരുതലായാണ്‌ അണക്കെട്ട്‌ തുറക്കുന്നതെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു.

മൂലമറ്റത്ത്‌ വൈദ്യുതോൽപ്പാദനം വർധിപ്പിച്ചു. ഇടുക്കി പദ്ധതി കമീഷൻ ചെയ്‌തശേഷം 10 തവണയാണ്‌ തുറന്നത്‌. 1981, 92, 2018, 2021 വർഷങ്ങളിലാണിത്‌. ഏറ്റവും കൂടുതൽ കഴിഞ്ഞവർഷം തുറന്നു, നാല്‌ തവണ.

മുല്ലപ്പെരിയാർ: 10 സ്‌പിൽവേ ഷട്ടറും തുറന്നുതന്നെ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിക്ക് മുകളിൽ മാറ്റമില്ലാതെ തുടരുന്നു. റൂൾ കർവ് പ്രകാരം ആഗസ്‌തിലെ പരമാവധി സംഭരണം 137.5 അടി ആണെന്നിരിക്കെയാണ്‌ തമിഴ്നാടിന്റെ ലംഘനം. വെള്ളി പകൽ ഒന്നോടെ 137.5 അടി എത്തിയപ്പോൾ തമിഴ്നാട് ഇടുക്കിയിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു.

ആദ്യം മൂന്ന് ഷട്ടർ ഉയർത്തിയത്‌ പിന്നീട്‌ 10 ആക്കി. 24 മണിക്കൂറിൽ ഇടുക്കി അണക്കെട്ടിലേക്ക് സെക്കൻഡിൽ 6603.85 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. തമിഴ്നാട് സെക്കൻഡിൽ 2122 ഘനയടി വീതം കൊണ്ടുപോയി. ഈ വെള്ളമെത്തുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിൽ ഇപ്പോൾ 70.01 അടി വെള്ളമുണ്ട്. സംഭരണശേഷിയാകട്ടെ 71 അടിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here