
വിൻഡീസിനെതിരായ ട്വന്റി-20 പരമ്പര ഇന്ത്യക്ക് ( india). 5 മത്സര പരമ്പരയിലെ നാലാം മത്സരത്തിൽ 59 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 3 – 1 നാണ് രോഹിത് ശർമയുടെ ടീം ഇന്ത്യയുടെ പരമ്പര നേട്ടം.
നിശ്ചിത ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. റിഷബ് പന്ത് 44 റൺസും നായകൻ രോഹിത് ശർമ 33 റൺസും നേടി. മലയാളി താരം സഞ്ജു സാംസൺ 23 പന്തിൽ പുറത്താകാതെ 33 റൺസെടുത്തു.( West Indies) വിൻഡീസ് നിരയിൽ അൽസാറി ജോസഫും ഒബിഡ് മെക്കോയും 2 വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ വിൻഡീസ് 19.1 ഓവറിൽ 132 റൺസിന് ഓൾ ഔട്ടായി. ഇന്ത്യൻ നിരയിൽ അർഷ് ദീപ് സിങ്ങ് 3 വിക്കറ്റും ആവേശ് ഖാൻ ,രവി ബിഷ്ണോയ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.ആവേശ് ഖാനാണ് പ്ലെയർ ഓഫ് ദി മാച്ച്.
പരമ്പരയിലെ അവസാന മത്സരം രാത്രി 8 മണിക്ക് ഫ്ലോറിഡയിൽ നടക്കും. ആശ്വാസ ജയമാണ് കരീബിയൻ ടീമിന്റെ ലക്ഷ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here