V. N. Vasavan : സംരക്ഷണ നിധിയുണ്ടെന്ന് കരുതി കെടുകാര്യസ്ഥത കാണിച്ചാൽ കർശന നടപടി : മന്ത്രി വി.എൻ വാസവൻ

സംരക്ഷണ നിധിയുണ്ടെന്ന് കരുതി സഹകരണ ബാങ്കുകൾ കെടുകാര്യസ്ഥത കാണിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വി.എൻ.വാസവൻ(V. N. Vasavan).സഹകരണ മേഖലയിലെ ക്രമക്കേട് തടയാൻ, സംരക്ഷണ നിധി സ്വരൂപിക്കുന്നതിനൊപ്പം സമഗ്ര നിയമ ഭേദഗതി നടപ്പിലാക്കും. ക്രമക്കേട് നടത്തുന്നവർ സിവിൽ, ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രി വി.എൻ.വാസവൻ കൈരളി ന്യൂസിനോട് പറഞ്ഞു.

പ്രതിസന്ധിയിലാക്കുന്ന സഹകരണ സംഘങ്ങളെ സഹായിക്കാനാണ് സർക്കാർ സംരക്ഷണ നിധി രൂപീകരിക്കുന്നത്. എന്നാൽ ഇതിൻ്റെ മറവിൽ തട്ടിപ്പ് നടത്താൻ ഒരു സഹകരണ സംഘങ്ങളെയും അനുവദിക്കുകയില്ലെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ഏതെങ്കിലും തരത്തിൽ തട്ടിപ്പു നടന്നാൽ സഹകരണസംഘങ്ങൾ സിവിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരും. തട്ടിപ്പ് തടയാൻ പ്രത്യേക നിരീക്ഷണ കമ്മറ്റികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

മുഴുവൻ കാർഷിക സംഘങ്ങളെയും സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടുത്തി കാര്യങ്ങൾ സുതാര്യമാക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here