ADVERTISEMENT
നീതി ആയോഗിന്റെ (Niti Ayog) ഏഴാമത് ഭരണസമിതി യോഗം ഇന്ന് ചേരും .കേരള മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) യോഗത്തിൽ പങ്കെടുക്കും.2019ന് ശേഷം ആദ്യമായി നേരിട്ട് നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിമാർ, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാർ, കേന്ദ്ര മന്ത്രിമാർ,നീതി ആയോഗ് വൈസ് ചെയർമാൻ എന്നിവർ പങ്കെടുക്കും.
2015 ഫെബ്രുവരിയിലാണ് നീതി ആയോഗിന്റെ ആദ്യ യോഗം നടന്നത്.പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി, കൃഷി, ആരോഗ്യമേഖലകള്‍ അവലോകനം ചെയ്യും.
എന്നാൽ ബിഹാര്‍, തെലങ്കാന മുഖ്യമന്ത്രിമാര്‍ നിതി ആയോഗ് യോഗം ബഹിഷ്കരിച്ചു. ബിജെപിയുമായുള്ള ഭിന്നതയിലാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യോഗം ബഹിഷ്ക്കരിക്കുന്നത്. സംസ്ഥാനത്തോട് കേന്ദ്രം വിവേചനം കാട്ടുന്നുവെന്നാരോപിച്ചാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു വിട്ടുനില്‍ക്കുന്നത്. പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്ക് ചന്ദ്രശേഖർ റാവു കത്തയക്കുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.