Rain : 8 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

അതിതീവ്രമഴയുടെ സാധ്യത കുറഞ്ഞെങ്കിലും മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ഇന്ന് പരക്കെ മിതമായ മഴ (rain) കിട്ടാന്‍ സാധ്യത. എട്ടു ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് , കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട്, ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. ഒഡീഷ – ബംഗാള്‍ തീരത്തിന് സമീപം ന്യൂനമര്‍ദം രൂപമെടുത്തത് മഴ തുടരാന്‍ ഇടയാക്കിയേക്കും. സംസ്ഥാനത്ത് പത്താം തീയതി വരെ വ്യാപകമായി മഴ കിട്ടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വലിയ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും (landslide)ഉരുൾപൊട്ടലിനും സാധ്യതയുണ്ട്‌. മലയോരമേഖലകളിൽ ജാഗ്രത തുടരണം. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽനിന്ന്‌ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക്‌ ഒഴുക്കുന്നതിനാലും നദികളിൽ ഒഴുക്ക്‌ ശക്തമായിരിക്കും. ജലാശയങ്ങളിൽ ഇറങ്ങരുത്‌.

ജൂലൈ 31 മുതൽ ആഗസ്‌ത്‌ ആറ്‌ വരെ സംസ്ഥാനത്ത്‌ 41 വീടുകൾ പൂർണമായും 411 എണ്ണം ഭാഗികമായും തകർന്നു. കണ്ണൂരാണ്‌ കൂടുതൽ വീടുകൾ പൂർണമായി തകർന്നത്‌–19. സംസ്ഥാനത്ത്‌ 3708 ഹെക്ടർ കൃഷി നശിച്ചു. 92 കോടിയുടെ നഷ്ടം. ഏറ്റവും കൂടുതൽ കൃഷി നാശം തിരുവനന്തപുരത്താണ്‌. 128.9 ഹെക്ടർ. ആലപ്പുഴയിൽ 169, ഇടുക്കിയിൽ 82.64 ഹെക്ടറും നശിച്ചു.

378 ക്യാമ്പുകളിലായി 14,723 പേർ കഴിയുന്നു. മൂന്നാർ–വട്ടവട റോഡിൽ കുണ്ടള എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിൽ ഉരുൾപൊട്ടി. ആളപായമില്ല. മൂന്ന് കട, റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷ, വിനായക ക്ഷേത്രം, ജലസംഭരണി എന്നിവ തകർന്നു. കോട്ടയത്ത്‌ മഴ കുറഞ്ഞു. കോഴഞ്ചേരിക്കു സമീപം എലിക്കാട്ട് കോളനിയിൽ വള്ളംമറിഞ്ഞ് ഒരാളെ കാണാതായി.

കണ്ണൂരിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പാനൂർ നരിക്കോട്ടുമലയിലെ 13 കുടുംബത്തെ മാറ്റി പാർപ്പിച്ചു. ആലപ്പുഴയിൽ കിഴക്കൻ വെള്ളത്തിന്റെ വരവ്‌ തുടരുന്നതിനാൽ കുട്ടനാട്‌, അപ്പർ കുട്ടനാട്‌ മേഖലകൾ ആശങ്കയിലാണ്‌. ആറുകളിൽ ജലനിരപ്പുയർന്നതിനെത്തുടർന്ന്‌ ചെമ്പടി ചക്കങ്കരി പടശേഖരം, വെള്ളാർകോണം പാടശേഖരം എന്നിവിടങ്ങളിൽ മടവീണു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News