Karipur : കരിപ്പൂർ വിമാന ദുരന്തത്തിന് 2 വയസ്സ്

നാടിനെ നടുക്കിയ കരിപ്പൂർ (Karipur ) ( Air India Express crash ) വിമാന ദുരന്തം നടന്നിട്ട് ഇന്നേക്ക് രണ്ടു വർഷം പൂർത്തിയാകുന്നു .രക്ഷാപ്രവർത്തകർക്ക് നന്ദി പറയുന്നതിനൊപ്പം, തങ്ങൾക്ക് ചികിത്സ നൽകിയ കൊണ്ടോട്ടി ചിറയിൽ ചുങ്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിച്ച് നൽകാനുള്ള പരിശ്രമത്തിലാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ.

2020 ഓഗസ്റ്റ് ഏഴിനായിരുന്നു കരിപ്പൂർ വിമനാത്താവളത്തിൽ വിമാന അപകടമുണ്ടായത്. ദുബൈയിൽ നിന്നെത്തിയ എയർഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്റിങ്ങിനിടെ റൺവേയിൽ നിന്നു 30 അടി താഴ്ച്ചയിലേക്ക് പതിച്ച് രണ്ട് പൈലറ്റുമാർ ഉൾപ്പടെ 21 പേർ മരിക്കുകയും 169 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

അപകടത്തിൽ പരുക്കേറ്റവരിൽ 10 ലധികം പേർ ഇപ്പോഴും കിടന്ന കിടപ്പിൽ തന്നെയാണ്.കരിപ്പൂർ വിമാന അപകടത്തിന്റെ രണ്ടാം വർഷത്തിൽ വിമാന ദുരന്തത്തിൽ പെട്ടവരാണ് തങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന കൊണ്ടോട്ടി ചിറയിൽ ചുങ്കം പ്രൈമറി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം നിർമ്മിച്ച് നൽകുന്നത്. എം.ഡി.എഫ് കരിപ്പൂർ വിമാന അപകട ചാരിറ്റി ഫൗണ്ടേഷനാണ് കെട്ടിടത്തിന്റെ ചെലവുകൾ വഹിക്കുന്നത്.

കൊവിഡ് കാലത്ത് സ്വന്തം ജീവൻ മറന്ന് അപകട സ്ഥലത്തേക്ക് പാഞ്ഞെത്തിയ കൊണ്ടോട്ടി,പാലക്കാപ്പറമ്പ്,മുക്കൂട്,ചിറയിൽ പ്രദേശത്തുകാരുടെ മാതൃകാ പ്രവർത്തനത്തിനുള്ള സ്‌നേഹോപഹാരമായാണ് ചിറയിൽ സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സയടക്കം ആരംഭിക്കുന്നതിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

നഷ്ടപരിഹാരം ലഭിച്ചവർ അവരവരുടെ വിഹിതത്തിൽ നിന്നുള്ള തുക നൽകിയാണ് 50 ലക്ഷത്തോളം ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടം നിർമ്മിക്കുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News