Idukki Dam : ആശങ്ക വേണ്ട ; ജാ​ഗ്രത വേണം : മന്ത്രി റോഷി അ​ഗസ്റ്റിൻ

രാവിലെ 10 ന് തന്നെ ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ (Roshy Augustine). ഒരു ഷട്ടർ 70 സെ.മീ ഉയർത്തും.പെരിയാറിൽ ജലനിരപ്പ് കാര്യമായി ഉയരില്ലെന്ന് മന്ത്രി പറഞ്ഞു.

റൂൾ കർവ്വ് ലവൽ അനുസരിച്ചാണ് തുറക്കുന്നത്. ആശങ്ക ഒഴിവാക്കുന്നതിനാണ് നേരത്തെ തുറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇടമലയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നുണ്ട്.എന്നാൽ ഉടൻ തുറന്നു വിടേണ്ട സാഹചര്യമില്ല.

മുല്ലപ്പെരിയാറിൽ നിന്ന് രാവിലെ 10 മണിയോടെ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കും. കേരളത്തിൻ്റെ ആവശ്യം തമിഴ്നാട് അംഗീകരിക്കുകയായിരുന്നു.അതേസമയം പെരിയാറിലെ ജലനിരപ്പ് താഴ്ന്ന് നിൽക്കുകയാണ്.മുന്നറിയിപ്പ് ലെവലിലും ഏറെ താഴെയാണ്. ഇടുക്കിയിൽ നിന്നും വെള്ളം തുറന്നു വിടുന്നത് പരിമിതമായ അളവിൽ മാത്രമാണെന്നും എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കക്കി – ആനത്തോട് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കക്കി-ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.അടുത്ത 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലെ ജലനിരപ്പ് വർദ്ധിച്ച് അപ്പർ റൂൾ ലെവലിലെത്തിയാൽ ( URL) മഴയുടെ തോതും പമ്പാ നദിയിലെ ജലനിരപ്പും പരിഗണിച്ച് സംസ്ഥാന റൂൾ ലെവൽ നിരീക്ഷണ സമിതി യോഗം ചേർന്ന് ഉചിതമായ തീരുമാനമെടുക്കുകയും ആവശ്യമെങ്കിൽ നാളെ രാവിലെ നിയന്ത്രിതമായ രീതിയിൽ കുറഞ്ഞ അളവിൽ ജലം പുറത്തേക്ക് ഒഴുക്കുന്നതുമാണ് .

പമ്പ- ത്രിവേണി, അട്ടത്തോട്, കിസുമം, ഏയ്ഞ്ചൽ വാലി, കണമല, അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി, അത്തിക്കയം, റാന്നി, കോഴഞ്ചേരി, ആറൻമുള, ചെങ്ങന്നൂർ, പാണ്ടനാട്, തിരുവൻ വണ്ടൂർ കടപ്ര, നിരണം മേഖലയിൽ പമ്പ നദീ തിരത്ത് ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർ പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.

സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കാൻ തയ്യാറാകേണ്ടതാണ്. നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കുക.ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. തീരുമാനങ്ങൾ കൈക്കൊള്ളുന്ന മുറയ്ക്ക് ഉടൻ അറിയിപ്പുകൾ നൽകുന്നതാണ്. എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News