Kuttanad : കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച

കുട്ടനാട്ടിൽ (Kuttanad) വീണ്ടും മടവീഴ്ച. ചമ്പക്കുളത്തെ 250 ഏക്കറുള്ള ചക്കങ്കരി അറുനൂറ് പാടത്താണ് മടവീണത്. മടവീഴ്ചയുണ്ടായ ഭാഗത്ത്
പാടത്തിന്റെ പുറംബണ്ടിൽ താമസിക്കുന്ന മുപ്പത്തഞ്ചിൽ ചിറ ജയന്റെ വീട് തകർന്നു.കഴിഞ്ഞ ദിവസം മടവീണ ചെമ്പടി- ചക്കങ്കരി പാടത്തിന്റെ സമീപത്തുള്ള പാടശേഖരമാണ് ഇത്.

പുതുക്കുടി ഡിവിഷനിൽ വീണ്ടും മണ്ണിടിച്ചിൽ (landslide)

മൂന്നാർ കുണ്ടള എസ്റ്റേറ്റിലെ പുതുക്കുടി ഡിവിഷനിൽ വീണ്ടും മണ്ണിടിച്ചിൽ.ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് തന്നെയാണ് സംഭവം.ആളപായമില്ല.

മൂന്നാർ ഗ്യാപ്പ് റോഡിൽ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ ദേവികുളം ഗ്യാപ്പ് റോഡിലാണ് മണ്ണിടിഞ്ഞത്. രാത്രി ഒൻപത് മണിയോടെയാണ് റോഡിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞത്.

ഗ്യാപ്പ് റോഡിൽ നിന്നും ബൈസൻവാലിയിലേക്ക് തിരിയുന്ന ഭാഗത്ത് കല്ലും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഇവിടെ തമിഴ് നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ കാർ മറിഞ്ഞ് അപകടമുണ്ടായിരുന്നു. ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതോടെ വാഹനങ്ങൾ കുഞ്ചിത്തണ്ണി വഴി തിരിച്ചുവിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here