Chess : കാഡെമിക് ഇന്റെർനാഷണൽ ഓപ്പൺ ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റിന് ​ഗംഭീര തുടക്കം

ആഗസ്റ്റ് 5 മുതൽ 8 വരെ തിരുവനന്തപുരം വെള്ളയമ്പലത്ത് ഉള്ള ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഒന്നാമത്തെ കാഡെമിക് ഇൻറർനാഷണൽ ഓപ്പൺ ഫിഡെ റേറ്റഡ് ചെസ് ടൂർണമെൻറിന് ഗംഭീര തുടക്കമായി.

പേട്രൺ ആയ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടർന്ന് സംസ്ഥാന കായിക യുവജന ക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറി സീന ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു.

യോഗത്തിൽ മുൻ ഇന്ത്യൻ വോളിബോൾ താരവും റിട്ടേഡ് പൊലീസ് സൂപ്രണ്ടുമായ ഏലിയാമ്മ അധ്യക്ഷത വഹിച്ചു.ചെസ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രം സെക്രട്ടറി രാജേന്ദ്രൻ ആചാരി ആശംസകളർപ്പിച്ചു.

യോഗത്തിൽ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ സമ്മാനിതനായ ചെസ്സ് താരങ്ങളെ അനുമോദിച്ചു.ടൂർണമെൻറ് ഡയറക്ടറും കേരളത്തിലെ ഏക വനിത ഇൻറർനാഷണൽ ആർബിറ്ററുമായ സ്മിത ഷെൽവി സ്വാഗതവും ദിലീപ് കൃത‍ജ്ഞതയും പറഞ്ഞു.

ഇന്ത്യക്ക് പുറമേ യുഎസ്എ, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറോളം കളിക്കാർ ടൂർണ്ണമെൻറിൽ പങ്കെടുക്കുന്നു.

മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഒരു അന്താരാഷ്ട്ര ഫിഡെ റേറ്റഡ് ചെസ്സ് ടൂർണമെൻറ് തിരുവനന്തപുരത്ത് നടക്കുന്നത്.തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടന്നുവരുന്ന ചെസ് ഒളിമ്പ്യാഡിന്റെ ലഹരി കേരളത്തിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് ടൂർണമെൻറ് ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News