SSLV വിക്ഷേപണം വിജയകരം

മിനി സാറ്റ്‌ലൈറ്റുകളെ വിക്ഷേപിക്കുന്നതിനുള്ള സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്.എസ്.എൽ.വി.) ആദ്യവിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് എസ്എസ്എൽവി വിക്ഷേപിച്ചത്.

സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ(എസ്എസ്എൽവി ഡി1) പന്ത്രണ്ടു മിനിറ്റുകൊണ്ട് ദൗത്യം പൂർത്തിയാക്കും. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് -02, ആസാദി സാറ്റ് എന്നിവയെ റോക്കറ്റ് ലക്ഷ്യത്തിലെത്തിക്കും.

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് -02ന് 145 കിലോഗ്രാമാണ് ഭാരം.എട്ട് കിലോ ഭാരമുള്ള ആസാദി സാറ്റ് രാജ്യത്തെ 75 സ്‌കൂളിൽനിന്ന് തെരഞ്ഞെടുത്ത 750 വിദ്യാർഥിനികൾ ചേർന്ന് രൂപകൽപ്പന ചെയ്തതാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായാണിത്.

മൂന്ന് ഖരഇന്ധന ഘട്ടമുള്ള എസ്എസ്എൽവിക്ക് 34 മീറ്റർ ഉയരവും 120 ടൺ ഭാരവുമുണ്ട്. മിനി, മൈക്രോ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്തുള്ള ഭ്രമണപഥത്തിൽ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാൻ രൂപകൽപ്പന ചെയ്ത റോക്കറ്റാണിത്.

ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയും ചെലവുകുറഞ്ഞ വിക്ഷേപണച്ചെലവുമാണ് പ്രത്യേകത. തിരുവനന്തപുരം വിഎസ്എസ്സിയാണ് രൂപകൽപ്പന ചെയ്തത്. അഞ്ഞൂറു കിലോവരെയുള്ള ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News