കെഎസ്ആര്‍ടിസി(KSRTC) ഡീസല്‍(Diesel) പ്രതിസന്ധി ഇന്നും സര്‍വീസുകളുടെ ബാധിച്ചു. സിറ്റി റൂറല്‍ സര്‍വീസുകള്‍(City Rural Service) പലയിടത്തും വെട്ടിച്ചുരുക്കി. സര്‍ക്കാര്‍ നല്‍കിയ 20 കോടി അക്കൗണ്ടില്‍ എത്താന്‍ ചൊവ്വാഴ്ചയാകും. പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് കെഎസ്ആര്‍ടിസി. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 20 കോടി നല്‍കിയെങ്കിലും തുക അക്കൗണ്ടില്‍ എത്താന്‍ ചൊവ്വാഴ്ചയാകും. ഡീസല്‍ പ്രതിസന്ധി ഇന്നും പലയിടത്തും സര്‍വീസുകളുടെ ബാധിച്ചു. സിറ്റി റൂറല്‍ സര്‍വീസുകള്‍ പലയിടത്തും വെട്ടിച്ചുരുക്കി.
തമ്പാനുര്‍ സെന്‍ട്രല്‍ സ്റ്റാന്‍ഡില്‍ നിന്നും 54 ദീര്‍ഘ ദൂര സര്‍വീസുകളില്‍ പത്തെണ്ണം വെട്ടിച്ചുരുക്കി. റൂറല്‍ സര്‍വീസുകളില്‍ കിലോമീറ്ററിന് 35 രൂപയില്‍ കുറവ് വരുമാനമുള്ള ബസ്സുകളാണ് നിര്‍ത്തിയിടുന്നത്.തിരക്ക് അനുസരിച്ച് സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ നടത്താനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. വരുമാനം കിട്ടുന്നതിന് അനുസരിച്ച് ഔട്ട് ലെറ്റുകളില്‍ നിന്നും ഡീസല്‍ നിറച്ചാണ് ബസുകള്‍ ഓടിക്കുന്നത്.
ഡീസല്‍ വാങ്ങിയ ഇനത്തില്‍ 139.97 കോടി രൂപ എണ്ണക്കമ്പനിക്ക് കെഎസ്ആര്‍ടിസി നല്‍കാനുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് പറയുന്നത്. അതേസമയം ശമ്പളപ്രതിസന്ധി പരിഹരിക്കാന്‍ വീണ്ടും തുക ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി മാനേജ്മെന്റ് സര്‍ക്കാരിനെ സമീപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here