
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ(Common Wealth Games) ഒന്‍പതാം ദിനത്തിലും ഗുസ്തിയില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ(India). 4 സ്വര്‍ണവും 3 വെള്ളിയും 7 വെങ്കലവും ഉള്‍പ്പെടെ 10 മെഡലുകളാണ് ഇന്ത്യ നേടിയത്. ഗുസ്തിയില്‍ രവികുമാര്‍ ദഹിയ, നവീന്‍, വിനേഷ് ഫോഗട്ട് എന്നിവര്‍ സ്വര്‍ണം നേടി. പാര ടേബിള്‍ ടെന്നീസില്‍ ഭാവിന പട്ടേലും രാജ്യത്തിനായി സ്വര്‍ണം സമ്മാനിച്ചു. വിനേഷ് ഫോഗട്ടിന്റെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമാണിത്.
വനിതാ ട്വന്റി-20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ കടന്നു. അത്‌ലറ്റിക്‌സില്‍ പ്രിയങ്ക ഗോസ്വാമി, അവിനാഷ് സാബിള്‍ എന്നിവര്‍ വെള്ളി നേടി. ബോക്‌സിംഗില്‍ നിഖാത് സരീന്‍ ഫൈനലില്‍ കടന്നു. ലോണ്‍ ബൌള്‍സ് ടീം ഇനത്തില്‍ ഇന്ത്യന്‍ പുരുഷ ടീം വെള്ളി മെഡല്‍ നേടി. 13 സ്വര്‍ണവും 11 വെള്ളിയും 16 വെങ്കലവും ഉള്‍പ്പെടെ ആകെ 40 മെഡലുകളുമായി മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here