
ഇന്ധനവില വന്‍തോതില്‍ വര്‍ധിപ്പിച്ച് ബംഗ്ലാദേശ് (Bangladesh). 86 ടാക്കയായിരുന്ന ഒരു ലിറ്റര്‍ പെട്രോളിന്റെ വില 44 ടാക്ക വര്‍ധിച്ച് 130-ല്‍ എത്തി. ഡീസല്‍ വില 42.5 ശതമാനം വര്‍ധിച്ച് 114 ടാക്കയായി.
1971ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില വര്‍ധനവാണിത്. പൊതുമേഖല വിതരണ കമ്പനികളുടെ സബ്സിഡി ഭാരം കുറയ്ക്കുന്നതിനാണ് വില വര്‍ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
വില വര്‍ധനക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. ഒറ്റയടിക്ക് ഇന്ധനവില ഇത്രയധികം വര്‍ധിച്ചത് പണപ്പെരുപ്പം വഷളാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി.
മണിപ്പൂരില്‍ 5 ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു
മണിപ്പൂരിൽ(Manipur) അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം(Internet service) നിർത്തിവെച്ചു. സ്‌പെഷ്യൽ സെക്രട്ടറി എച്ച് ഗ്യാൻ പ്രകാശ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ചില സാമൂഹിക വിരുദ്ധർ പൊതുജനങ്ങളുടെ വികാരം ഇളക്കിവിടുന്ന വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് ഉത്തരവിൽ പറയുന്നു. ഇത് വർഗീയ സംഘർഷം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം ഫുഗ്കാചാവോ ഇഖാങ്ങിൽ 4 പേർ ചേർന്ന് ഒരു വാഹനത്തിന് തീയിട്ടിരുന്നു. ഇത് സാമുദായിക സംഘർഷം വർധിച്ചതായി കാണിച്ചുകൊണ്ട് വിഷ്ണുപൂർ ജില്ലയിലെ പൊലീസ് സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് സ്‌പെഷ്യൽ സെക്രട്ടറിയുടെ ഉത്തരവ്. വിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം മുതൽ രണ്ട് മാസത്തേക്ക് ഈ ഉത്തരവ് നിലവിൽ വന്നു.
ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (ATSUM) വെള്ളിയാഴ്ച ദേശീയ പാതകളിൽ അനിശ്ചിതകാല സാമ്പത്തിക ഉപരോധ സമരം ആരംഭിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മണിപ്പൂർ (ഹിൽ ഏരിയ) സ്വയംഭരണ ജില്ലാ കൗൺസിൽ ബിൽ 2021 നിയമസഭയിൽ അവതരിപ്പിക്കണമെന്ന് വിദ്യാർത്ഥി സംഘടന ആവശ്യപ്പെടുന്നു. താഴ്വര പ്രദേശങ്ങളുടെ വികസനത്തിന് ഇത് കൂടുതൽ സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണം നൽകുമെന്ന് ATSUM പറയുന്നു.
അനിശ്ചിതകാല സാമ്പത്തിക ഉപരോധത്തെത്തുടർന്ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മെയ്‌റ്റെ ലിപുൻ എന്ന സംഘടന ATSUM-ന്റെ ഇംഫാൽ ഓഫീസ് അടച്ചു പൂട്ടി. സംസ്ഥാനത്തെ താഴ്വര പ്രദേശം ലക്ഷ്യമിട്ടാണ് ഉപരോധം നടത്തിയതെന്നാണ് ഇവർ അവകാശപ്പെടുന്നത്. സംസ്ഥാനത്തെ എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ചൊവ്വാഴ്ച മണിപ്പൂർ (ഹിൽ ഏരിയ) ജില്ലാ പരിഷത്ത് 6, 7 ഭേദഗതി ബില്ലുകൾ അവതരിപ്പിച്ചു. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെന്നാണ് സമരക്കാരുടെ വാദം. ഭേദഗതി ബിൽ അവതരിപ്പിച്ചതു മുതൽ, ആദിവാസി ആധിപത്യമുള്ള കാങ്പോക്പി, സേനാപതി പ്രദേശങ്ങളിൽ ചൊവ്വാഴ്ച മുതൽ സ്തംഭനാവസ്ഥയിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here