
സ്മോൾ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) വിക്ഷേപിച്ച ഉപഗ്രഹങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). ഉപഗ്രഹങ്ങളിൽ നിന്നും സിഗ്നൽ ലഭിക്കുന്നില്ലെന്നാണ് വിവരം.
എസ്എസ്എൽവിയുടെ കന്നി ദൗത്യത്തിൽ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് രണ്ടും രാജ്യത്തെ സർക്കാർ സ്കൂളുകളിലെ വിദ്യാർഥിനികൾ നിർമിച്ച ആസാദി സാറ്റുമാണ് ഭ്രമണപഥത്തിലെത്തിച്ചത്.
എസ്എസ്എൽവി വിക്ഷേപണത്തിൻറെ മൂന്ന്ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കുകയും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇവയിൽനിന്നും വിവരങ്ങൾ ലഭിക്കുന്നില്ലെന്നാണ് അറിയുന്നത്.
വിക്ഷേപണത്തിന് ശേഷം 12 മിനുട്ടും 36 സെക്കൻറും പിന്നിട്ടപ്പോൾ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഇഒഎസ 2 ഭ്രമണപഥത്തിലെത്തി. അൻപത് സെക്കൻറുകൾ കൂടി പിന്നിടുമ്പോൾ ആസാദി സാറ്റും ഭ്രമണപഥത്തിലെത്തി. ഇക്കാര്യം ഐഎസ്ആർഒ മിഷൻ കൺട്രോൾ റൂം അറിയിക്കുകയും ചെയ്തു.
ദൗത്യത്തിൻറെ ടെർമിനൽ ഘട്ടത്തിൽ ഡാറ്റ നഷ്ടപ്പെട്ടതായി ഐഎസ്ആർഒ മേധാവി സോമനാഥ് മാധ്യമങ്ങളെ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here