Loksabha : വൈദ്യുതി ഭേദഗതി ബില്‍ 2022 നാളെ ലോക്‌സഭയില്‍

വൈദ്യുതി ഭേദഗതി ബിൽ 2022 നാളെ ലോക്‌സഭയിൽ (loksabha) അവതരിപ്പിക്കും.ബില്ലിന് ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള വൈദ്യുതി വിതരണത്തിലടക്കം സ്വകാര്യമേഖലക്ക് കടന്നുകയറ്റത്തിന് അവസരമൊരുക്കുന്നതാണ് ബില്ല്.

ബിൽ പാസാക്കിയാൽ രാജ്യവ്യാപക പ്രക്ഷോഭം നടത്താനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം.ഒരേ സർക്കിളിൽ തന്നെ കൂടുതൽ യൂട്ടിലിറ്റികൾ അനുവദിക്കുക, വൈദ്യുതി വിതരണ കമ്പനികളെ സ്വകാര്യവത്ക്കരിക്കുക തുടങ്ങി വൈദ്യുതി വിതരണത്തിലടക്കം സ്വകാര്യ മേഖലക്ക് കടന്നുകയറ്റം അനുവദിക്കുന്നതാണ് ഭേദഗതികൾ.

വ്യാപക എതിർപ്പിനെത്തുടർന്ന് നേരത്തേ മാറ്റിവെച്ച ബിൽ ആയിരുന്നു വൈദ്യുതി ഭേദഗതി ബിൽ 2022. ബിൽ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്താലുടൻ രാജ്യവ്യാപകമായി വൻ പ്രതിഷേധം സംഘടിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.

കർഷക സമരത്തിൽ പ്രധാനമായും ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇലക്ട്രിസിറ്റി ഭേദഗതി ബിൽ പിൻവലിക്കൽ. സമരം ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ കത്തിൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനുമുമ്പ് സംയുക്ത കിസാൻ മോർച്ചയുമായി ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നതായി കിസാൻ മോർച്ച കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കൂടാതെ ഓൾ ഇന്ത്യ പവർ എഞ്ചിനീയേഴ്‌സ് ഫെഡറേഷനും ഇതിനെതിരെ രംഗത്ത് വന്നു. കർഷകരുൾപ്പെടെ എല്ലാവരുമായി കൂടി ആലോചിച്ച ശേഷം മാത്രമേ വൈദ്യുതി (ഭേദഗതി) ബിൽ പാർലമെന്റിൽ അവതരിപ്പിക്കൂ എന്ന് യുണൈറ്റഡ് കിസാൻ മോർച്ചയ്ക്ക് രേഖാമൂലമുള്ള കത്തിലൂടെ കഴിഞ്ഞ വർഷം കേന്ദ്രം ഉറപ്പ് നൽകിയിരുന്നു.

ഇപ്പോൾ, ബിൽ അവതരിപ്പിച്ച് പാർലമെന്റിൽ പാസാക്കാനുള്ള ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്ര സർക്കാർ എടുത്തതെങ്കിൽ, അത് സംയുക്ത കിസാൻ മോർച്ചയ്ക്ക് നൽകിയ രേഖാമൂലമുള്ള വാഗ്ദാനത്തിന്റെ വ്യക്തമായ ലംഘനമാണെന്നും ഓൾ ഇന്ത്യ പവർ എഞ്ചിനീയേഴ്‌സ് ഫെഡറേഷൻ പ്രതികരിച്ചിട്ടുണ്ട്. ബിൽ സഭയിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിൽ ജോലിയിൽ നിന്ന് നാളെ വിട്ടുനിൽക്കാനും വൈദ്യുതി ജീവനക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News