Gaza : സംഘര്‍ഷ ഭൂമിയായി ഗാസ

പലസ്തീനിൽ ഇസ്രയേലിന്റെ (Israel) ആക്രമണത്തിന് പിന്നാലെ സംഘർഷ ഭൂമിയായി ഗാസ (gaza). ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. ദക്ഷിണ ഇസ്രയേലിലേക്ക് പലസ്തീൻ റോക്കറ്റ് ആക്രമണം നടത്തി.

പലസ്തീൻ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് സീനിയർ കമാൻഡർ തൈസീർ ജാബിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് സംഘർഷം രൂക്ഷമായിരിക്കുന്നത്. രണ്ടു ദിവസമായി തുടരുന്ന കനത്ത വ്യോമാക്രമണത്തിൽ ഗാസയിൽ കുട്ടികളും സ്ത്രീകളുമടക്കം ഇരുപത്തഞ്ചിലധികം പേർ കൊല്ലപ്പെട്ടു.

ജനവാസ കേന്ദ്രങ്ങൾക്ക് നേരെയുളള ഇസ്രായേൽ ആക്രമണം സ്ഥിതി കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. ഇസ്രായേലിലെ കൊമേഴ്‌സ്യൽ ഹബ്ബായ ടെൽ അവീവിന് നേരെ ഇസ്ലാമിക് ജിഹാദ് റോക്കറ്റാക്രമണം നടത്തി. ഇതിനിടെ ഒരാഴ്ച കൂടി ഗസ്സയിൽ വ്യോമാക്രമണം തുടരാൻ ഇസ്രയേൽ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇസ്‌ലാമിക് ജിഹാദ് ഉൾപ്പെടെ പലസ്തീൻ പ്രതിരോധ സംഘടനകളുമായി ചർച്ചക്കില്ലെന്നും ഇസ്രായൽ വ്യക്തമാക്കി. ഗസ്സയോട് ചേർന്ന സിദ്‌റത്ത്, അസ്‌കലോൺ, അസ്‌ദോദ്, ബൽമാസിം, സികിം പ്രദേശങ്ങളിൽ ഇസ്രായേൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതിനിടെ, കിഴക്കൻ ജറൂസലമിലേക്കും സംഘർഷം പടരുമെന്ന ആശങ്ക ശക്തമാണ്.

അതേസമയം, ഗാസയെ നിയന്ത്രിക്കുന്ന പലസ്തീനിയൻ ഇസ്‌ലാമിക് മിലിറ്റന്റ് ഗ്രൂപ്പായ ഹമാസ് ഇതുവരെ ആക്രമണ- പ്രത്യാക്രമണങ്ങളുടെ ഭാഗമായിട്ടില്ല. 2021 മേയ് മാസത്തിന് ശേഷം ഗാസയിൽ ആദ്യമായാണ് വലിയ സംഘർഷമുണ്ടാകുന്നത്.

ജോ ബൈഡന്റെ ഇസ്രായേലിലെയും അറബ് രാഷ്ട്രങ്ങളിലെയും സന്ദർശനത്തിന് ശേഷം പശ്ചിമെഷ്യ വീണ്ടും യുദ്ധക്കളമായി മാറുകയാണ്. ഇസ്ലാമിക ജിഹാദിന്റെ പ്രത്യാക്രമണങ്ങൾക്ക് ഇറാൻ പിന്തുണ പ്രഖ്യാപിച്ചത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. ഇതിനിടെ ഇസ്രായേൽ ആക്രമണത്തിൽ നിന്ന് പിന്മാറണമെന്നാവശ്യവുമായി യൂറോപ്യൻ യൂണിയനടക്കം കൂടുതൽ സംഘടനകൾ രംഗത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News