Thiruvananthapuram : വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി

തിരുവനന്തപുരം(Thiruvananthapuram) പെരുമാതുറയിൽ(perumathura) മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി .ചേരമാൻ തുരുത്ത് സ്വദേശികളായ സഫീർ, സുനീർ എന്നിവരെയാണ് കാണാതായത്.

രാവിലെ മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ കാറ്റിലും തിരമാലയിലും മറിയുകയായിരുന്നു. തുടർന്ന് ഇവർ പോയ വള്ളത്തിലെ എൻജിൻ ഓഫ് ആവുകയും ഇവർ വള്ളത്തിൽ നിന്ന് ചാടുകയും ചെയ്തു.

കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയായ അൻസാരി നീന്തി രക്ഷപ്പെട്ടു. ഇവർക്ക് വേണ്ടിയിട്ടുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. കോസ്റ്റു ഗാർഡ് പൊലീസും മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്.

മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത

അതിതീവ്രമഴയുടെ സാധ്യത കുറഞ്ഞെങ്കിലും മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്ന് പരക്കെ മിതമായ മഴ കിട്ടാൻ സാധ്യത. എട്ടു ജില്ലകളിലാണ് യെലോ അലർട്ട്.സംസ്ഥാനത്ത് പത്താം തീയതി വരെ വ്യാപകമായി മഴ കിട്ടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കോട്ടയം ഇടുക്കി തൃശൂർ പാലക്കാട് കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ബുധനാഴ്ച വരെ സംസ്ഥാനത്ത് റെഡ് അലർട്ടില്ല. അതേസമയം ഒഡീഷ – ബംഗാൾ തീരത്തിന് സമീപം ന്യൂനമർദം രൂപമെടുത്തത് കാരണം ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും.

തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നതും മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുതിലുമാണ് മഴ തുടരാൻ സാധ്യത.മലയോര മേഖലയിൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാൽ നദികളിലെ ഒഴുക്ക് ശക്തമായിരിക്കുമെന്നും അതുകൊണ്ടു തന്നെ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. മത്സ്യതൊഴിലാളികൾക്കും ജാഗ്രതാ
മുന്നറിയിപ്പ് തുടരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News