Banasura Sagar Dam : ബാണാസുര സാഗർ ഡാം ഇന്ന് തുറന്നേക്കില്ല

ബാണാസുര സാഗർ ഡാമിൽ (Banasura Sagar Dam) ജലനിരപ്പ് ഉയരാത്തതിനാൽ ഡാം ഇന്ന് തുറന്നേക്കില്ല. ഉച്ചയ്ക്ക് ശേഷം കളക്ടർ ഡാം അധികൃതരുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കും. 773. 60 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്.

അതേസമയം വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപംകൊണ്ട സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ ഇന്ന് മഴ ശക്തമായേക്കും. നിലവിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് വടക്കൻ കേരളത്തിൽ ലഭിക്കുന്നത്.

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ മഴ ശക്തമായേക്കാമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

നിലവിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് വടക്കൻ കേരളത്തിൽ ലഭിക്കുന്നത്. ജില്ലകളിലെ മലയോര മേഖലയിലാണ് മഴ ശക്തമാകുന്നത്. വടക്കൻ കേരളത്തിലെ എല്ലാ ജില്ലകളിലും ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ വെള്ളപ്പൊക്കം മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News