ക്രാഷ് കോഴ്സ് പഠിക്കുന്ന കാലത്ത് കേസ് കൊടുക്കേണ്ട കാര്യങ്ങളൊക്കെ ഞാന്‍ ചെയ്തു വെച്ചിട്ടുണ്ട്:കുഞ്ചാക്കോ ബോബന്‍|Kunchacko Boban

ക്രാഷ് കോഴ്സ് പഠിക്കുന്ന കാലത്ത് കേസ് കൊടുക്കേണ്ട കാര്യങ്ങളൊക്കെ താന്‍ ചെയ്തു വെച്ചിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍(Kunchacko Boban). താന്‍ 94 കാലഘട്ടത്തില്‍ യൂണിവേഴ്‌സല്‍ കോച്ചിംഗ് സെന്ററില്‍ 2 മാസം ക്രാഷ് കോഴ്‌സിന് പോയിരുന്നു. ആ സമയത്ത് കേസ് കൊടുക്കേണ്ട ചില കാര്യങ്ങള്‍ താന്‍ ചെയ്തിട്ടുണ്ട്. ലൈസന്‍സില്ലാതെ വണ്ടി ഓടിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു കുഞ്ചാക്കോ.

എല്ലാ തരത്തിലുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ന്നാ താന്‍ കേസ് കൊട് എന്ന ചിത്രമെന്ന് അദ്ദേഹം പറഞ്ഞു. തിയേറ്റര്‍ എക്‌സ്പീരിന്‍സില്‍ തന്നെ പ്രേക്ഷകരിലേക്ക് ചിത്രം എത്തണം എന്ന ആഗ്രഹത്തോടെയാണ് ചിത്രവുമായി മുന്നോട്ട് വന്നത്. ചിത്രം എല്ലാവരും തിയേറ്ററില്‍ വന്ന് കാണുമെന്ന പ്രതീക്ഷയാണുള്ളതെന്നും കുഞ്ചാക്കോ പറഞ്ഞു. നല്ലൊരു സിനിമയാണ് എന്ന വിശ്വാസമുണ്ട്. സിനിമയ്ക്ക് പിന്നില്‍ ഒരുപാട് ടാലന്റുകളുണ്ട്.

മനോഹരമായ സിനിമയാണ് ന്നാ താന്‍ കേസ് കൊട്. ചിത്രത്തിന്റെ പ്രമേയം സാധാരണക്കാരന് പോലും മനസ്സിലാകുന്ന വിധത്തിലും ഇഷ്ടപ്പെടുമന്ന രീതിയിലുമാണ് എന്ന ഉറപ്പുണ്ട്. അനിയത്തിപ്രാവിനും നിറത്തിനുമൊക്കെ ശേഷം ഒരു ചോക്ലേറ്റ് ബോയ് പരിവേഷമാണ് തനിക്ക് ലഭിച്ചത്. ഒരു നടന്‍ എന്ന രീതിയില്‍ പ്രത്യേക ഇമേജില്‍ തളയ്ക്കപ്പെടാതെ നല്ല നല്ല സിനിമകളുടെ ഭാഗമാകാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ മുന്നോടിയായി നല്ല സിനിമകള്‍ ഉണ്ടാകുകയും നല്ല കഥാപാത്രങ്ങള്‍ ഉണ്ടാവുകയും ചെയ്യുകയാണ്. എല്ലാ തരത്തിലുള്ള പ്രേക്ഷകരും അത് ഇഷ്ടപ്പെടുന്നുണ്ട് എന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News