Kozhikode : ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ ഒരു യുവാവിനെക്കൂടി കാണാനില്ല

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ ഒരു യുവാവിനെക്കൂടി കാണാനില്ലെന്ന് പരാതി. ഖത്തറില്‍ നിന്നെത്തിയ അനസിനെ കാണാനില്ലെന്ന് കാണിച്ച് മാതാവാണ് കോഴിക്കോട് (Kozhikode) നാദാപുരം പൊലീസ് (police) സ്റ്റേഷനിൽ പരാതി നല്‍കിയത്. അതേസമയം വളയം സ്വദേശി റിജേഷിനെ കാണാതായ കേസിൽ അന്വേഷണത്തിന് പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തി.

വടകര ചാലപ്രം സ്വദേശി അനസിനെ കാണാനില്ലെന്ന് കാണിച്ചാണ് മാതാവ് സുലൈഖ നാദാപുരം പൊലീസിൽ പരാതി നൽകിയത്. ജൂലൈ 20 ന് അനസ് കരിപ്പൂരിലെത്തിയെന്നും നിലവിൽ എവിടെയാണെന്ന വിവരം നല്‍കണമെന്നും ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍‌ അനസിന്റെ ഭാര്യാവീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതായാണ് പരാതിയില്‍ പറയുന്നത്.

വിദേശത്ത് നിന്ന് കൊടുത്തയച്ച സാധനം ലഭിക്കണമെന്ന് വീട്ടിലെത്തിയ ആളുകൾ ആവശ്യപ്പെട്ടിരുന്നതായും പരാതിയിലുണ്ട്. ഒരു മാസത്തോളമായി അനസിനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മാതാവ് പറയുന്നത്.

അനസിന്റെ തിരോധാനത്തിന് പിന്നിൽ സ്വർണ്ണ ഇടപാടാടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ വളയം സ്വദേശി റിജേഷിനെ കാണാതായ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

നാദാപുരം ഡിവൈഎസ്പി വി വി ലതീഷിനാണ് അന്വേഷണ ചുമതല.മേപ്പയ്യൂർ സ്വദേശി ദീപക്കിനെ കാണാതായ കേസ് അന്വേഷണത്തിന് നാദാപുരം കൺട്രോൾ റും DYSP യെ ചുമതലപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News