P Rajeev : ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടരുതെന്ന് പ്രതിപക്ഷം പറയുന്നത് സാധാരണ കാര്യം : പി.രാജീവ്

ഗവർണർ ഓർഡിനൻസിൽ ഒപ്പിടാൻ ഇനിയും സമയമുണ്ടല്ലോയെന്ന് നിയമമന്ത്രി പി.രാജീവ് (Minister P Rajeev). സർക്കാർ കൊണ്ടു വന്ന 11 ഓർഡിനൻസുകളിൽ നാളെ കാലാവധി തീരാനിരിക്കേ എന്താണ് സംഭവിക്കുന്നതെന്ന് നോക്കിയിരുന്ന് കാണാമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ കൊണ്ടു വരുന്ന ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടരുതെന്ന് പ്രതിപക്ഷം പറയുന്നത് സാധാരണ കാര്യമാണെന്നും പി.രാജീവ് ചൂണ്ടിക്കാട്ടി.

പ്ലസ് വൺ പ്രവേശനം : കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്എസ്എൽസി ബുക്ക് ഹാജരാക്കിയാൽ മതി

പ്ലസ് വൺ പ്രവേശനവുമായി(Plus One Admission) ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്എസ്എൽസി ബുക്ക്(SSLC Certificate) ഹാജരാക്കിയാൽ മതിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി(V Sivankutty). സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ആണ് മന്ത്രിയുടെ നിർദേശം.

മഴക്കെടുതി മൂലം വില്ലേജ് ഓഫീസർമാർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതൽ ഉള്ളതിനാലും അപേക്ഷകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് ഈ നിർദേശമെന്ന് മന്ത്രി അറിയിച്ചു.

സിബിഎസ്ഇ സ്ട്രീമിൽ ഉള്ളവർ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോട് കൂടി നൽകിയാൽ മതിയാകും. വിടുതൽ സർട്ടിഫിക്കറ്റും ഹാജരാക്കാവുന്നതാണ്. പിന്നീട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here