
നടിക്കൊപ്പം എന്നതിന് ഉപരി താന്‍ എപ്പോഴും സത്യത്തിന് ഒപ്പമാണ് നിന്നിട്ടുള്ളതെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍(Kunchacko Boban). ആരുടെ ഭാഗത്താണെങ്കിലും സത്യം ജയിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വെച്ച് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് കുഞ്ചാക്കോ ബോബന്റെ പ്രതികരണം.
കുഞ്ചാക്കോ ബോബന്‍ വാക്കുകള്‍:-
നടിക്കൊപ്പം എന്നതിന് ഉപരി ഞാന്‍ എപ്പോഴും സത്യത്തിന് ഒപ്പമാണ് നിന്നിട്ടുള്ളത്. സത്യം വിജയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ആരുടെ ഭാഗത്താണെങ്കിലും. അത് മാത്രമാണ് എനിക്ക് ഇപ്പോള്‍ പറയാനുള്ളത്.കാരണം ഞാന്‍ എനിക്ക് അറിയാവുന്ന കാര്യങ്ങള്‍, അല്ലെങ്കില്‍ ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ അത് അതേപോലെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് സത്യം എന്തായാലും പുറത്ത് വരുക തന്നെ ചെയ്യും. അതിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. അത് ആരുടെ ഭാഗത്താണെങ്കിലും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here