CPIM: ആതുര സേവനപ്രവര്‍ത്തങ്ങള്‍ക്ക് മാതൃകയായി സിപിഐഎം

ആതുര സേവനപ്രവര്‍ത്തങ്ങള്‍ക്ക് മാതൃകയായി സിപിഐഎം(CPIM). നിരവധി രോഗികള്‍ക്ക് ആശ്രയമായ ഇ കെ നായനാര്‍(E K Nayanar) ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം സ്വന്തം മന്ദിരത്തിലേക്ക് മാറുന്നു. ആര്‍സിസിക്ക് പുറകിലായി മഞ്ചാടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആസ്ഥാന മന്ദിരത്തിന്റെയും വിശശ്രമഭവനത്തിന്റെ ഉദ്ഘാടനം ഈ മാസം 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) നിര്‍വഹിക്കും.

ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് ആശ്രയമായ ഇ.കെ.നായനാര്‍ ട്രസ്റ്റിന്റെ സേവനം ഇനി സ്വന്തം ഉടമസ്ഥതയിലുള്ള മന്ദിരത്തിലേക്ക് മാറുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും സ്വരൂപിച്ച തുക കൊണ്ടാണ് കെട്ടിടം പൂര്‍ത്തീകരിച്ചത്. പ്രവര്‍ത്തനവും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സുമനസുകളുടെയും സഹായത്താലെ തന്നെ.

പുതിയ മന്ദിരത്തില്‍ ഒരേ സമയം രോഗികള്‍ക്കും കുട്ടിരിപ്പുകാര്‍ക്കുമായി 250ല്‍ അധികം പേര്‍ക്ക് താമസിക്കാനാകും. വാടക നല്‍കേണ്ടതില്ല. ചെറിയ ഒരു സര്‍വീസ് ചാര്‍ജുമാത്രം. മൂന്നുനേരം സൗജന്യ ഭക്ഷണവും. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് സിപിഐഎം എന്തുകൊണ്ട്
വ്യത്യസ്തമാകുന്നു എന്നതിന് ഉദാഹരണമാണ് എനിക്ക് പിന്നില്‍ കാണുന്ന ഈ ബഹുനില മന്ദിരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here