Mecca: ക്ലോക്ക് ടവറിന് മിന്നലേറ്റപ്പോള്‍ ആകാശത്ത് തെളിഞ്ഞത് ദൃശ്യവിസ്മയം; വീഡിയോ വൈറല്‍

സൗദി അറേബ്യയിലെ(Saudi Arabia) മക്കയില്‍(Mecca) നിന്നുള്ള വീഡിയോ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്(Social media viral). മക്കയിലെ ഒരു ക്ലോക്ക് ടവറില്‍ ഇടി മിന്നലേറ്റതിന് ശേഷം ആകാശത്തുണ്ടായ വെളിച്ച വിസ്മയത്തിന്റെ വീഡിയോ നിരവധി പേരാണ് പങ്കുവെച്ചത്.

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാലയിലെ ആസ്ട്രോണമി സ്‌കോളറായ മുല്‍ഹം എന്ന വ്യക്തിയാണ് ട്വിറ്ററില്‍ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. മക്കയിലുണ്ടായ മഴയ്ക്കിടെ ബുര്‍ജ് അല്‍ സാറയില്‍ ഇടിമിന്നലേറ്റപ്പോള്‍ എന്ന തലക്കെട്ടോടെയാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച പുറത്ത് വന്ന വിഡിയോ ഇതിനോടകം 1.4 മില്യണ്‍ പേരാണ് കണ്ടിരിക്കുന്നത്.

യു എ ഇയിലെ വാഹനാപകടങ്ങള്‍; ഇരകളില്‍ 50 ശതമാനം ഇന്ത്യക്കാര്‍

യു.എ.ഇയില്‍(UAE) വാഹനാപകടത്തിന് ഇരയാകുന്നവരില്‍ പകുതിയും ഇന്ത്യക്കാരാണെന്ന് പഠനം. മുപ്പതിനും നാല്‍പ്പതിനും ഇടയ്ക്ക് പ്രായമുള്ള യുവാക്കളാണ് പകുതിയിലേറെയും അപകടത്തില്‍പ്പെടുന്നതെന്നും പഠനം വ്യക്തമാക്കുന്നു. റോഡ് സുരക്ഷാ ബോധവത്കരണ ഗ്രൂപ്പും വാഹനാപകട ഇന്‍ഷൂറന്‍സ് കമ്പനിയുമായ ടോക്യോമറൈനും നടത്തിയ പഠനത്തിലാണ് റോഡപകടങ്ങളുടെ ഇരകള്‍ പകുതിയിലേറെയും ഇന്ത്യക്കാരാണെന്ന് ചൂണ്ടിക്കാട്ടുന്നത്. വേനല്‍ക്കാലത്തുണ്ടായ 2500ഓളം വാഹനാപകട കേസുകളെ ആസ്പദമാക്കിയാണ് പഠനം.

ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ കൂടുതല്‍ അപകടപ്പെടുന്നത് യു.എ.ഇ സ്വദേശികളാണ്. ഇരകളില്‍ 19 ശതമാനമാണ് ഇമറാത്തികള്‍. ഈജിപ്തുകാരും, പാകിസ്ഥാന്‍കാരും ആറു ശതമാനം വീതം ഇരകളാകുന്നു. ഫിലിപ്പൈന്‍സുകാര്‍ നാല് ശതമാനവും മറ്റ് രാജ്യക്കാര്‍ 15 ശതമാനവും അപകടത്തില്‍പെടുന്നു എന്നാണ് കണക്ക്.

അപകടത്തില്‍പെടുന്നവരില്‍ 12 ശതമാനം പേര്‍ 30 വയസില്‍ താഴെയുള്ളവരാണ്. 30നും 40നും ഇടയില്‍ പ്രായമുള്ളവര്‍ 50 ശതമാനം. 40നും 50 നും ഇടക്കുള്ളവര്‍ 26 ശതമാനം വരും. 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ 12 ശതമാനം മാത്രമേ വാഹനാപകടത്തില്‍ ഇരയാവുന്നുള്ളു. ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെയുള്ള സമയത്താണ് കൂടുതല്‍ അപകടങ്ങളുണ്ടാകുന്നത്. ഇതില്‍ ഉച്ചക്ക് 12 മുതല്‍ രണ്ട് വരെയും വൈകുന്നേരം ആറ് മുതല്‍ എട്ട് വരെയുമാണ് ഏറ്റവുമധികം വാഹനങ്ങളും അപകടത്തില്‍പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സമയങ്ങളില്‍ റോഡിന് ചൂട് കൂടുന്നതും വാഹനങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് റോഡ് സേഫ്റ്റി ഗ്രൂപ്പ് യു.എ.ഇ സ്ഥാപകന്‍ തോമസ് എഡല്‍മാന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News