Uttar Pradesh: ആത്മഹത്യയ്ക്ക് ശ്രമിച്ച മകളെ കൊല്ലാന്‍ ക്വട്ടേഷന്‍; പിതാവ് അറസ്റ്റില്‍

മകളെ കൊലപ്പെടത്താന്‍ ഒരു ലക്ഷം രൂപയ്ക്കു ക്വട്ടേഷന്‍ നല്‍കിയ പിതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍(Arrest). ഉത്തര്‍പ്രദേശിലെ(Uttar Pradesh) കങ്കര്‍ഖേഡയിലാണ് സംഭവം. വീട്ടുകാര്‍ക്ക് താല്‍പര്യമില്ലാത്ത പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മകളെ കൊലപ്പെടുത്താന്‍ പിതാവ് തീരുമാനിച്ചത്. ഇതിനായി മകള്‍ അഡ്മിറ്റായ ആശുപത്രിയിലെ ജീവനക്കാരനെ ചുമതലപ്പെടുത്തുകയായിരുന്നു. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം ക്ലോറൈഡ് ശരീരത്തില്‍ കുത്തിവച്ചാണ് കൊല്ലാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണ് വിവരം പുറത്തുവന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നവീന്‍ കുമാര്‍, ആശുപത്രി ജീവനക്കാരന്‍ നരേഷ് കുമാര്‍, ഇവരെ സഹായിച്ച ആശുപത്രിയിലെ മറ്റൊരു ജീവനക്കാരി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പ്രണയബന്ധത്തെച്ചൊല്ലി നടന്ന തര്‍ക്കത്തിനു പിന്നാലെ പെണ്‍കുട്ടി വീടിന്റെ മുകളില്‍നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. വീഴ്ചയില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുരുങ്ങുകളെ കണ്ട് ഭയന്നാണ് മകള്‍ താഴെ വീണതെന്നാണ് പിതാവ് ആശുപത്രി അധികൃതരോടു പറഞ്ഞിരുന്നത്.

ഇതിനിടെയാണ് ഒരു ലക്ഷം രൂപ നല്‍കി ആശുപത്രി ജീവനക്കാരനായ നരേഷ് കുമാറിനെ മകളെ കൊലപ്പെടുത്താന്‍ ഏര്‍പ്പാടാക്കിയത്. ഒരു വനിതാ ജീവനക്കാരിയുടെ സഹായത്തോടെ ഡോക്ടറുടെ വേഷത്തില്‍ ഐസിയുവില്‍ പ്രവേശിച്ച നരേഷ് കുമാര്‍, പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം ക്ലോറൈഡ് കുത്തിവയ്ക്കുകയായിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായതോടെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News