Common Wealth 2022; പൊന്നായി നീതു ഘൻഗാസ്; ബോക്‌സിംഗിൽ ഇന്ത്യയ്ക്ക് സ്വർണവേട്ട

കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കിന്ന് സ്വർണ്ണവേട്ട. ബോക്‌സിംഗിൽ ഇന്ത്യയുടെ മെഡൽ അക്കൗണ്ട് തുറന്ന് നീതു ഘന്‍ഘാസ്. വനിതകളുടെ ബോക്സിങ്ങിലാണ് നീതു സ്വർണം നേടിയത്.

വനിതകളുടെ 48 കിലോ വിഭാഗം ഫൈനലിൽ ഇംഗ്ലണ്ടിന്റെ ഡെമി-ജേഡിനെ തോൽപ്പിച്ചാണ് നീതു സ്വർണം നേടിയത്. 21കാരിയായ നീതു തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഏകപക്ഷീയമായിരുന്നു താരത്തിന്റെ വിജയം.

രണ്ട് തവണ യൂത്ത് ചാമ്പ്യൻഷിപ്പ് സ്വർണ്ണ മെഡൽ ജേതാവായ നീതുവിന്‍റെ ആദ്യത്തെ കോമൺവെൽത്ത് ഗെയിംസാണിത്. 2018 ൽ ബുഡാപെസ്റ്റിൽ നടന്ന യൂത്ത് ഗെയിംസിലും 2017 ൽ ഗുവാഹത്തിയിൽ നടന്ന യൂത്ത് ഗെയിംസിലും നീതു സ്വർണ്ണ മെഡലുകൾ നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News